പത്തനംതിട്ട: സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മൂലൂര്‍ അവാര്‍ഡിന് പ്രൊഫ.വി.മധുസൂദനന്‍നായര്‍ അര്‍ഹനായതായി മൂലൂര്‍ സ്മാരകസമിതി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബി.വിനോദ്, സമിതി പ്രസിഡന്റ് പി.വി.മുരളീധരന്, രക്ഷാധികാരി കെ.സി.രാജഗോപാല്‍, തുടങ്ങിയവര്‍ അറിയിച്ചു.
മൂലൂര്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഏറ്റവും മികച്ച മലയാള കവിതാസമാഹാരത്തിനുള്ള അവാര്‍ഡാണ് അച്ഛന് പിറന്ന വീട് എന്ന കവിതാസമാഹാരത്തിന് ലഭിച്ചത്. 25001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. നവാഗതര്‍ക്കായുള്ള മൂലൂര്‍ പുരസ്ക്കാരത്തിന് നിഷാദ് തളിക്കുളത്തിന്റെ മഴ എന്ന കവിതയ്ക്ക് ലഭിച്ചു. 5001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സരസകവി മൂലൂരിന്റെ 147 മത് ജന്മദിനമായ മാര്‍ച്ച് 7ന് പകല്‍ 3 ന് ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് പ്രൊഫ.വി.മധൂസൂദനന്നായര്ക്കും അഡ്വ.കെ.ശിവദാസന്‍നായര്‍ എംഎല്‍എ നിസാദ് തളിക്കുളത്തിനും സമ്മാനിക്കും. ഡോ.സി.ഉണ്ണികൃഷ്ണന് ചെയര്‍മാനും ഡോ.ആര്.എസ്.രാജീവ്, വി.എസ്.ബിന്ദു എന്നിവര്‍ അംഗങ്ങളുമായുള്ള അവാര്‍ഡ് നിര്‍ണ്ണയസമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ മൂലൂര്‍ സ്മാരകസമിതി രക്ഷാധികാരി കെ.സി.രാജഗോപാല്‍, ഡോ.സി.ഉണ്ണികൃഷ്ണന്, ഡോ.ആര്.എസ്.രാജീവ്, വി.എസ്.ബിന്ദു, സമിതി ജനറല്‍ സെക്രട്ടറി എം.ജെ.ജയസിംഗ്, മൂലൂര്‍ സ്മാരകം പ്രസിഡന്റ് പ്രൊഫ.കെ.ശശികുമാര്‍, മീരാവേണുഗോപാല്, അഷ്ടമി എസ്.കുമാര്‍, ബി.വിനോദ് , അനുതാര തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: