കല്‍പ്പറ്റ : ജില്ല രൂപീകൃതമായതില്‍ പിന്നെ തൊഴില്‍ തര്‍ക്ക കേസ്സുകള്‍ നടത്തുന്നതിന് പാവപ്പെട്ട തൊഴിലാളികള്‍ മറ്റ് ജില്ലകളില്‍ പോയി കേസ് നടത്തേണ്ട സ്ഥിതിയാണെന്നും, അതിനാല്‍ വയനാട്ടില്‍ അടിയന്തിരമായി തൊഴില്‍ തര്‍ക്ക പരിഹാരട്രിബ്യൂണല് സ്ഥാപിക്കണമെന്ന് അഡ്വക്കറ്റ് ക്ലര്‍ക്സ് അസോസിയേഷന് കല്‍പ്പറ്റ യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു.
കണ്വെന്ഷന് കല്‍പ്പറ്റ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എന്‍.ജെ.ഹനസ് ഉദ്ഘാടനം ചെയ്തു. കെ.നാണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാര്‍ അസോസിയേഷന് പ്രസിഡന്റ്, സെക്രട്ടറി, കൗണ്‍സിലര്‍ ഒ.സി.പുഷ്പ, എം.കെ.സതി എന്നിവര്‍ക്ക് സ്വീകരണം നല്കി. സംസ്ഥാന പ്രസിഡന്റ് കെ.പ്രകാശന്, എം.എം.രാമനാഥന്, രാജീവ്കുമാര്‍, രവീന്ദ്രന്, സുനില്‍ കുമാര്‍, മോഹന്‍ദാസ്.പി, യൂനസ്, രജിത, ഷിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: