പെരിന്തല്‍മണ്ണ: എട്ടുകിലോ കഞ്ചാവുമായി തമിഴ്നാട്ടിലെ മൊത്തവിതരണക്കാരനും സംഘാഗവും പെരിനല്മണ്ണ പോലീസിന്റെ പിടിയിലായി. തമിഴ്നാട് മധുര സിക്കാന്ഊര്ണിപ്പെട്ടി സ്വദേശികളായ ശിവന് എന്ന മധുര ശിവന്(43), വെങ്കിടേഷ് (23) എന്നിവരാണ് പിടിയിലായത്. വളരെ കാലമായി മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിന്റെ തലവനാണ് പിടിയിലായ ശിവന്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നുമെത്തിക്കുന്ന കഞ്ചാവ് തമിഴ്നാട്ടില്‍ സംഭരിച്ച് കേരളത്തിലെ ഏജന്റുമാര്‍ വഴി വിതരണം ചെയ്യുന്നതാണ് രീതി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണയില്‍ വെച്ചുതന്നെ ഒരുസംഘത്തെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൊത്തവിതരണക്കാരന് ശിവനാണെന്ന് മനസിലായത്. പ്രതികളുടെ സഹായത്തോടെ ഇയാളെ തമിഴ്നാട്ടില്‍ നിന്നും തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ശിവന്റെ പേരില്‍ തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്. വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഡിവൈഎസ്പി പി.എം.പ്രദീപ്, എസ്.ഐ.ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: