കാഞ്ഞങ്ങാട്: സിപിഎം ജില്ലയില്‍ നടത്തുന്ന അക്രമങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റ അജണ്ഡ നടപ്പിലാക്കലാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന ക്രൂരമായ അക്രമത്തിനെതിരെ സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമം അഴിച്ചുവിടാനുളള രഹസ്യ അഡണ്ഡയുടെ വിശദ വിവരം ഇന്റലിജന്‍സ് വഴി പുറത്തുവന്നിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറെടുത്തുവെന്നും രമേശ് പറഞ്ഞു.
പൊയ്യക്കരയിലും, കൊളവയലിലും, ചിത്താരി കടപ്പുറത്തും, നാട്ടാങ്കല്ലിലും നടന്നത് ഇത്തരത്തിലുളള അജണ്ഡയുടെ ഭാഗമാണ്. ഇതിനെതിരെ പോലീസ് വളരെ നിഷ്ക്രിയമായാണ് പ്രതികരിച്ചത്. അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരം പോലീസിന് ലഭിച്ചിരുന്നെങ്കിലും സക്രിയമായി പ്രവര്‍ത്തിക്കാന്‍ പോലീസ് തയ്യാറായില്ല. കൊളത്തിങ്കാല്‍, നാട്ടാങ്കല്‍ എന്നിവടങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ വീട് ലക്ഷ്യം വെച്ച് സിപിഎം സംഘങ്ങള്‍ നീങ്ങുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നെങ്കിലും അക്രമികള്‍ക്ക് സഹായമായി പ്രവര്‍ത്തിക്കാനും ന്യായീകരിക്കാനുമാണ് കാഞ്ഞങ്ങാട്ടെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ശ്രമിച്ചത്. അക്രമം കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്നുണ്ടെന്നും കാര്യമാക്കാകനില്ലെന്നുമാണ് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥന് ബിജെപി ജില്ലാ നേതാക്കള്‍ക്ക് നല്കിയ മറുപടി. പോലീസിന്റെ നിഷ്ക്രിയത്തത്തെ നിയമപരമായി നേരിടുമെന്നും രമേശ് പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.വി.ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞു. നേതാക്കളായ എ.വേലായുധന്, എസ്.കെ.കുട്ടന്, കൃഷ്ണന് ഏച്ചിക്കാനം, പുല്ലൂര്‍ കുഞ്ഞിരാമന്, ടി.കൃഷ്ണന്, ഉണ്ണികൃഷ്ണന് കല്ല്യാണ്‍ റോഡ്, വൈശാഖ് കേളോത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: