പരപ്പനങ്ങാടി: സ്ഥലം എംഎല്‍എയും മന്ത്രിയുമായ പി.കെ.അബ്ദുറബ്ബ് ഹാര്‍ബര്‍ വീട്ടുമുറ്റത്തേക്ക് എത്തിച്ചതിനെതിരെ ജനകീയ പ്രതിഷേധം ഉയരുന്നതിനിടെ മുഖ്യമന്ത്രി ഹാര്‍ബറിന്റെ ശിലാസ്ഥാപനം നടത്തി. ആലുങ്ങല്‍ കടപ്പുറത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ച ഹാര്‍ബര്‍ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ചാപ്പപ്പടിയിലേക്ക് മാറ്റുകയായിരുന്നു.
ശിലാസ്ഥാപന പരിപാടിയില്‍ പി.കെ.അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിച്ചു. തീരദേശ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി തീരദേശ വൈദ്യുത പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഫിഷറീസ് -തുറമുഖ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടി.കെ. അനില്‍കുമാര്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ മോഹനന്, തദ്ദേശ സ്വയം ഭരണ കമ്മീഷന് ചെയര്മാന് കെ. കുട്ടി അഹമ്മദ് കുട്ടി, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്മാന് പി.എം.എ. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്മാന് ഉമ്മര്‍ ഒട്ടുമ്മല്‍, ഒഡെപെക് ചെയര്മാന് കെ.പി. മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.വി. ജമീല, ജില്ലാ പഞ്ചായത്തംഗങ്ങളായ ജമീല അബൂബക്കര്‍, ഹനീഫ പുതുപറമ്പ്, നഗരസഭ വൈസ് ചെയര്മാന് എച്ച്. ഹനീഫ, തീരദേശ കോര്പ്പറേഷന് പ്രതിനിധി കെ. രഘു തുടങ്ങിയവര്‍ സംസാരിച്ചു.
2012 ല്‍ 60 കോടി എസ്റ്റിമേറ്റില്‍ സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയാണ് പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് കാരണം 100 കോടിയോളമാണ് നിലവില്‍ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. മത്സ്യ വിപണനം, സംസ്ക്കരണം, മത്സ്യ കയറ്റുമതി- ഇറക്കുമതി എന്നിവ ലക്ഷ്യമിട്ടാണ് പരപ്പനങ്ങാടി നഗരസഭയിലെ അങ്ങാടി കടപ്പുറത്തിന്റെ തെക്കെ അതിര്‍ത്തിയിലും ചാപ്പപ്പടി കടപ്പുറത്തിന്റെ വടക്കേ അതിര്‍ത്തിയിലുമായി ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കുന്നത്. 60 ശതമാനം സംസ്ഥാന വിഹിതവും 40 ശതമാനം കേന്ദ്ര വിഹിതവും ചെലവഴിച്ച് നിര്‍മിക്കുന്ന പദ്ധതിയുടെ മേല്‍നോട്ട ചുമതല ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിനാണ്. രണ്ടണ്ണ്് വര്‍ഷത്തിനുള്ളില്‍ ഹാര്‍ബര്‍ യാഥാര്‍ഥ്യക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: