കരുവാരക്കുണ്ട്: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന അഞ്ചു മണിക്കൂറോളം നാടിനെ വിറപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്തി. ഷട്ടറിട്ട സ്റ്റേഷനി കടയുള്‍പ്പെടെ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ത്തു.
വനംവകുപ്പിന്റെ ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ തകര്‍ക്കുകയും, കണ്ണില്‍ കണ്ട ഇരുചക്രവാഹനങ്ങള്‍ കേടുവരുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനാണ് കക്കറ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത്. കണക്കന് തൊടിക ആയിഷ, കണക്കന് തൊടിക നമ്പീസ, പൂവത്തിക്കല്‍ സുകുമാരന്‍, വടക്കത്ത് ബാലന് എന്നിവരുടെ വീടുകളാണ് തകര്‍ത്തത് .പൂവത്തിക്കല്‍ സുകുമാരന്റെ മോട്ടര്‍ പമ്പും നശിപ്പിച്ചിട്ടുണ്ട്. കുത്തുപറമ്പില്‍ അബൂബക്കറിന്റെ സ്റ്റേഷനറി കടയുടെ ഷട്ടര്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ് .കാട്ടാനയുടെ വരവ് കണ്ട് അബൂബക്കര്‍ കടയുടെ ഷട്ടര്‍ താഴ്ത്തുന്നതിനിടയില്‍ ആന ഓടി വന്ന് ഷട്ടര്‍ തകര്‍ക്കുകയായിരുന്നു. തലനാരിഴക്കാണ് കാട്ടാനയുടെ പിടിയില്‍ നിന്ന് അബൂബക്കര്‍ രക്ഷപ്പെട്ടത്ത്. കണക്കന് തൊടിക നബീസയേയും, ആയിഷയേയും കാട്ടാന ഓടിച്ചു. ഇവര്‍ അടുത്ത വീട്ടിലെ ടെറസില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കാട്ടന നാട്ടിലിറങ്ങിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും, മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണ് അധികൃതര്‍ സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. കക്കറയില്‍ കാട്ടാന ആക്രമണം നടത്തുന്നതറിഞ്ഞ് നുറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടി. കക്കറയില്‍ നിന്നും കുണ്ടോട ഭാഗത്തേക്ക് നീങ്ങിയ കാട്ടാന ഒലിപ്പുഴ മുറിച്ച് കടന്ന് ജോസ് നിക്കോളാസ് എന്ന വ്യക്തിയുടെ വീട്ടുമുറ്റത്ത് നിലയുറപ്പിക്കുകയായിരുന്നു.
കരുവാരക്കുണ്ട് പോലീസ്, നിലമ്പൂരില്‍ നിന്നെത്തിയ ദ്രുതകര്‍മസേന, കരുവാരക്കുണ്ട് ഫോറസ്റ്റ് അധികൃതര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: