കാസര്‍കോട്: മധൂര്‍ കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച പച്ചക്കറി ഉല്പാദന കേന്ദ്രത്തിന്റെയും കര്മ്മസേനാപ്രവര്ത്തനത്തിന്റെയും ഉദ്ഘാടനം ഉളിയത്തടുക്കയില്‍ നടന്നു. പച്ചക്കറികളുടെ ഉല്പാദനത്തിനും വിപണനത്തിനും കര്‍ഷകരെ സഹായിക്കുന്നതിനാണ് വിപണന കേന്ദ്രം ആരംഭിച്ചത്. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും യുവജനങ്ങളെ കൃഷിവിപണിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കര്‍മ്മസേന പ്രവര്‍ത്തനമാരംഭിച്ചത്.
ഉളിയത്തടുക്കയില്‍ നടന്ന ചടങ്ങില്‍ മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവാകര അധ്യക്ഷത വഹിച്ചു. പച്ചക്കറി വിപണനകേന്ദ്രം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കര്‍മ്മസേനയുടെ പ്രവര്‍ത്തനോദ്ഘാടനം മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് നിര്‍വ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രദീപ് പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വിജയലക്ഷ്മി, അവിന്, പുഷ്പ എന്നിവരും ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രഭാശങ്കര്‍ മാസ്റ്റര്‍, യശോദ എന്നിവരും കുഡ്ലു ബാങ്ക് പ്രസിഡന്റ് , വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കര്‍മ്മസേനാ പ്രസിഡണ്ട് എന്നിവരും ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. കാസര്‍കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം വി കൃഷ്ണസ്വാമി സ്വാഗതവും മധൂര്‍ കൃഷി ഓഫീസര്‍ ബിന്ദു ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: