കാഞ്ഞങ്ങാട്: മില്‍മ രജത ജൂബിലി ആഘോഷത്തിന് മാവുങ്കാലിലെ കാസര്‍കോട് ഡെയറി പരിസരത്ത് തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനം മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക പ്രദര്‍ശനം സിപിസിആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ.സി.തമ്പാന് ഉദ്ഘാടനം ചെയ്തു. ഡോ.രാജഗോപാല്‍ കര്‍ത്ത, ജോര്‍ജ് ജോസഫ് സംസാരിച്ചു. മില്‍മ മോഖല യൂണിയന് എംഡി കെ.ടി. തോമസ് സ്വാഗതവും മാമുനി വിജയന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ജൈവ കാര്‍ഷിക സെമിനാറില്‍ എസ്.ബിജു മോഡറേറ്ററായി. ഡോ.എം. എന്‍. ബാലകൃഷ്ണന് നായര്‍ (എമിറേറ്റ്സ് പ്രൊഫസര്‍ ബാംഗ്ലൂര്‍), ഡോ.പി.വി.മോഹനന്(അസി. പ്രൊജക്ട് ഓഫീസര്‍, കണ്ണൂര്‍), ഡോ.വി.എ.അനില്‍കുമാര്‍(തിരുവനന്തപുരം), ടി.വനജ(പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം) എന്നിവര്‍ സെമിനാറില്‍ സംബന്ധിച്ചു. കെ. വി.ശ്രീജ വിഷയം അവതരിപ്പിച്ചു.
ഗ്രാമോല്സവത്തില് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല ചെയര്മാന് കെ.എന്‍.സുരേന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ മുഖ്യാതിഥിയായി. വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അരവിന്ദാക്ഷന് നായര്‍, രവീന്ദ്രന് മാവുങ്കാല്‍, ബാലകൃഷ്ണന് സംസാരിച്ചു. ഡയറി മാനേജര്‍ പ്രേംലാല്‍ സ്വാഗതവും കെ.പി.നാരായണന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലറെ ചടങ്ങില്‍ ആദരിച്ചു. അമ്പലത്തറ ജനനി നാട്ടറിവ് കേന്ദ്രം നാടന്‍ പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് മാധ്യമ കൂട്ടായ്മ നടന്നു. ജൂബിലിയുടെ ഭാഗമായി ഡയറി പരിസരത്ത് നടക്കുന്ന കാര്‍ഷിക പ്രദര്‍ശനം ഇന്ന് വൈകുന്നേരം സമാപിക്കും.
നാളെ രജത ജൂബിലി വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. ചടങ്ങില്‍ പട്ടിക ജാതി വനിതകള്‍ക്കുള്ള മില്‍മ ഐസ്ക്രീം കനോപ്പി വാഹനങ്ങളുടെ താക്കോല്‍ ദാനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: