പുല്‍പ്പളളി: ടൗണില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. ചെതലയം റെയിഞ്ച് ഓഫീസര്‍ ബി രഞ്ചിത്കുമാര്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളായ അമരക്കുനി സ്വദേശി കുട്ടപ്പന് ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലെ രാജു എന്നിവരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കേസില്‍ തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. ഉച്ചയോടെയെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെയും കൊണ്ട് റെയ്ഞ്ച് ഓഫീസര്‍ രഞ്ജിതിന്റെ നേതൃത്വത്തിലുള്ള സംഘം ആനക്കൊമ്പ് സൂക്ഷിച്ചിരുന്ന കുട്ടപ്പന്റെ കടയിലും കൊമ്പ് ലഭിച്ചതായി രാജു പറഞ്ഞ ചീയമ്പം വനാതിര്‍ത്തിയിലെ കാപ്പിത്തോട്ടത്തിലും കൊണ്ട് പോയി തെളിവെടുത്തു. ബൈറ്റ്ചീയമ്പം വനാതിര്‍ത്തിയില്‍ നിന്നും ആനക്കൊമ്പ് ലഭിച്ചു എന്നാണ് രാജു വനംവകുപ്പിന് നല്‍കിയിരിക്കുന്ന മൊഴി. ഇത് വിശ്വാസയോഗ്യമാണോയെന്നതും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. വയനാടന്‍ വനത്തില്‍ ചെരിഞ്ഞതോ വേട്ടയാടിയതോ ആയ ചുള്ളിക്കൊമ്പന്റെ കൊമ്പുകളാണോയെന്നും കണ്ടേത്തണ്ടതുണ്ട്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. ഈ മാസം ഏഴിനാണ് പുല്‍പ്പള്ളി ടൗണിലുള്ള ബേക്കറി പൂജാസ്റ്റോറില് നിന്നും 1.900 ഗ്രാം ഭാരം വരുന്ന രണ്ട് ആനക്കൊമ്പുകള്‍ വനംവകുപ്പ് പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: