നീലേശ്വരം: റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം 50 മീറ്റര്‍ കിഴക്കുഭാഗത്തേക്ക് നീട്ടി മലയോര മേഖലകളില്‍ നിന്നും ബസ് ഇറങ്ങിവരുന്ന യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമില്‍ എത്താന്‍ സൗകര്യത്തില്‍ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടും, റെയില്‍വേ സ്റ്റേഷന്റെ സമഗ്രവികസനത്തിനും വേണ്ടി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്കുന്ന ഭീമഹരജിക്ക് വേണ്ടിയുള്ള ഒപ്പുശേഖരണം ആരംഭിച്ചു.
ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ടി.രാധാകൃഷ്ണന് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുകുമാരന്‍ തൈക്കടപ്പുറം, സെക്രട്ടറിമാരായ പി.മോഹനന്, പി.യു.വിജയകുമാര്‍, വി.കൃഷ്ണകുമാര്‍, യുവമോര്‍ച്ച പ്രസിഡന്റ് ടി.ടി.സാഗര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: