കല്‍പ്പറ്റ:വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. നൂല്‍പ്പുഴ സ്വദേശിനിയായ ആദിവാസി യുവതിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കലശലായ പനിയുമായി ഇവരെ ഇന്നലെയാണ് കോളനിയില്‍ നിന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ മണിപ്പാലിലുള്ള വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇവരുടെ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ സുഖം പ്രാപിച്ച് വരുന്നതായി ഡിഎംഒ ഡോ ആശാദേവി അറിയിച്ചു. ഈ മാസം നാലിനാണ് ഈ വര്‍ഷം ആദ്യമായി കുരങ്ങുപനി സ്ഥിരികരിച്ചത്. നിലവില്‍ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം ജില്ലയില്‍ രണ്ടായി. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരും വനത്തില്‍ പോകുന്നവരും നിര്‍ബന്ധമായും വാക്സിനേഷന് എടുക്കണമെന്നും സുരക്ഷാമുന്‍കരുതല്‍ കൈക്കൊള്ളണമെന്നും ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: