ന്യൂദല്‍ഹി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. ദില്‍ഷാദ് ഗാര്‍ഡനിലെ വീടിനാണ് തീ പിടിച്ചത്. സംഭവത്തില്‍ പ്രദീപ് ജയ്സ്വാള്‍, മകന് രാജന്, അനൂജ, ചെറുമകന് അന്‍ഷുല്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചേ അഞ്ചുമണിയോടെയായിരുന്നു തീ പിടുത്തം ഉണ്ടായത്. തീപിടിച്ചപ്പോള്‍ വീട്ടില്‍ ആറുപേരുണ്ടായിരുന്നു.
വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡ്രൈ ക്ലീനിങ് സെന്ററിലുണ്ടായ ഷോര്‍ട്ട്സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു. പ്രദീപിന്റെ ഭാര്യ സരോജയും മകള്‍ സെല്‍ജയും മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ തീ പടരുന്നത് ആദ്യം കണ്ടത് സെല്ജാണ്. എല്ലാവരും ഈ സമയത്ത് ഉറക്കമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: