പരപ്പനങ്ങാടി: സിപിഎം അസഹിഷ്ണുത അതിരു കടക്കുന്നു. പരിയാപുരം ചിറമംഗലം മേഖലയിലെ അയോദ്ധ്യാനഗര്‍, പഴശ്ശി നഗര്‍ പ്രദേശങ്ങളുടെ സ്ഥലനാമങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു.
ഇന്നലെ രാത്രി ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ വാഹനം ഇടിപ്പിച്ചാണ് കോണ്‍ക്രീറ്റ് സ്തൂപങ്ങള്‍ നശിപ്പിച്ചത്.
അയോദ്ധ്യനഗറിലെ സ്തൂപം നശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രദേശത്തെ വ്യാപാര സ്ഥാപനത്തിന്റെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് ദൃശ്യങ്ങള്‍ പരിശോധിക്കാനായി പരപ്പനങ്ങാടി പോലീസ് സിസി യൂണിറ്റ് കസ്റ്റഡിയിലെടുത്തു.
പിണറായിയുടെ ജാഥ പരപ്പനങ്ങാടി കടന്നുപോയ അന്നു മുതല്‍ ഇവിടെ ഏകപക്ഷീയ അക്രമം തുടരുകയാണ്.
മതപരവും പൈതൃക നാമധേയങ്ങള്‍ ഉള്ള നഗരസഭയിലെ വിവിധ പ്രദേശങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യണമെന്ന സിപിഎം അംഗത്തിന്റെ പ്രമേയം നഗരസഭാ സമിതിയില്‍ പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ട പ്രമേയത്തില്‍ ഉള്‍പ്പെട്ട പ്രദേശനാമങ്ങള്‍ ഇവര്‍ നേരിട്ട് ഇരുട്ടില്നീക്കം ചെയ്യുകയാണ് ഒരു മതവിഭാഗത്തിന്റെ പൈതൃക നാമങ്ങള്‍ക്ക് നേരെ മാത്രമാണ് അസഹിഷ്ണുത എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ബാഫഖി നഗര്‍, സദ്ദാം ബീച്ച്, റഹ്മത്ത് നഗര്‍, ബര്‍ക്കത്ത് നഗര്‍ തുടങ്ങിയ അനേകം ഉള്‍പ്രദേശങ്ങള്‍ ഉണ്ടെങ്കിലും ഇവരുടെ അങ്കക്കലി ഒരു വിഭാഗത്തിനോട് മാത്രമാണ് എന്നതാണ് പ്രദ്ദേശവാസികള്‍ ആശ്ചര്യത്തോടെ കാണുന്നത്.
കഴിഞ്ഞ ആഴ്ച പൂരപ്പറമ്പ് ക്ഷേത്ര ഉല്‍സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്ന് യുവാക്കള്‍ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിയാപുരം ഭാഗത്ത് കരുതി കൂട്ടി അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് വിമുഖത കാണിക്കുകയാണെന്ന് വിവിധ ഹൈന്ദവസംഘടനാ നേതാക്കളും നാട്ടുകാരും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: