പനമരം : പുനരധിവാസ പദ്ധതി നടപ്പാക്കാനെന്ന പേരില്‍ വാങ്ങിയ ഭൂമി ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വഞ്ചിച്ചതിന്റെ വിവരം പുറത്തു വന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2004-05-ല്‍ ഭൂരഹിതരായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവരുടെ പുനരധിവാസത്തിനായിട്ടായിരുന്നു പദ്ധതി നടപ്പിലാക്കാന്‍ പദ്ധതിയിട്ടത്.
2004-05-ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ പനമരം ഡിവിഷനംഗവും വൈസ് പ്രസിഡണ്ടുമായിരുന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്നു പദ്ധതിയുടെ സൂത്രധാരന്‍.
പത്തുവര്‍ഷം പിന്നിട്ടിട്ടും ഗുണഭോക്താക്കളെ വിവരം അറിയിക്കുകയോ, ഭൂമി കൈമാറുകയോ ഉണ്ടായിട്ടില്ല. പനമരം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ അരിഞ്ചേര്‍മല- ചുണ്ടക്കുന്ന് റോഡില്‍ നിന്നും 300 മീറ്റര്‍ ഉളളിലായി ഒന്നര ഏക്കറോളം സ്ഥലം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമായി.
അന്നത്തെ ബ്ലോക്ക് മെമ്പര്‍ തന്നെ മുന്‍കൈ എടുത്ത് ബിനാമികളെ ഇടനിലക്കാരനാക്കി ഭൂമി വാങ്ങിപ്പിക്കുകയാണ് ചെയ്തത്. ഇതിനായി മാനന്തവാടി താലൂക്കിലെ പനമരം അംശം, കുപ്പത്തോട് ദേശത്ത് താമസിക്കുന്നവരുമായിട്ടുളള ഗുണഭോക്താക്കളുടെ പേരിലാണ് 234/4 സര്‍വ്വെ നമ്പറില്‍ 0.0142(3 സെന്റ്) പ്രകാരം തുരുത്തിയില്‍ ബേബി എന്നയാളില്‍ നിന്നും ആധാരം ചെയ്തതായാണ് വിവരാവകാശ രേഖയില്‍ കിട്ടിയിട്ടുളളത്. പനമരത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മുഖേന ഈ പദ്ധതിയുടെ പേരില്‍ അഴിമതി നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് നേതൃത്വം നല്കിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇപ്പോള്‍ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ പുറത്തായ ആളാണ്. തുരുത്തില് ബേബി, അയ്യാര്മൊയ്തീന് എന്നിവരില്‍ നിന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് സ്ഥലം വാങ്ങിയതായി വിവരം. ഇപ്പോള്‍ ഈ സ്ഥലത്തിന് നികുതി എടുക്കുന്നില്ലെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വീട് വെക്കാനുളള സ്ഥലം അന്നത്തെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഗുണഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാത്തതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് 16 ഗുണഭോക്താക്കളുടെ പേരില്‍ ഭൂമി വാങ്ങികൂട്ടിയെങ്കിലും വിതരണം നടത്താതെ അനാഥമായി കിടക്കുന്നു. ഇടനിലക്കാരെ വെച്ച് ഭൂമി വാങ്ങികൂട്ടിയതില്‍ വന്‍ അഴിമതി നടന്നതായും പ്രദേശവാസികള്‍ പറയുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും നിര്ദ്ധനര്ക്കുമാണ് ഈ ഭൂമിയുടെ ഗുണം ലഭിക്കേണ്ടത്. 2010 -ല്‍ മാനന്തവാടി ബ്ലോക്ക് – വിഭജിച്ച് പനമരം ബ്ലോക്ക് ആയി മാറിക്കഴിഞ്ഞു. പുനരധിവാസത്തിന്റെ പേരില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ പെട്ട ഭൂമി 234/4 ലും, 182/1 ലും സര്‍വ്വെ നമ്പറില്‍പ്പെട്ട ഭൂമികളാണ് ഗുണഭോക്താക്കള്‍ വിവരമറിയുകയോ, ഒന്നും ഇതേവരെ ഉണ്ടായിട്ടില്ല. ഇതിനായി എടുത്ത ഭൂമിയുടെ നികുതി നല്‍കാതെ സര്‍ക്കാറിനെ കബളിക്കുന്ന സ്ഥിതിയാണ് വന്നത്.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാതെ വാങ്ങിയ ഭൂമി അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. വിവരമന്വേഷിച്ച് ഗുണഭോക്താക്കള്‍ പലരും വില്ലേജ് ഓഫീസിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: