മാനന്തവാടി : മാനന്തവാടി – ബത്തേരി റൂട്ടിലെ സ്വകാര്യബസ്സ് ജീവനക്കാര്‍ക്കെതിരെ കേണിച്ചിറയിലും നടവയലിലുംനിരന്തരമായി നടത്തുന്ന ആസൂത്രിത അക്രമങ്ങള്‍ തടയാന്‍ അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്സ് ) ജില്ലാകമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. ഈ റൂട്ടില്‍ പുതുതായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വ്വീസ് ബസ്സ് സമയക്രമം പാലിക്കാതെ ഓടുകയും സമയത്തില്‍ കൃത്യത പാലിക്കുന്ന സ്വകാര്യ ബസ്സുകളെ വഴിയില്‍തടയുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ചിലരുടെ ധിക്കാരപരമായ നടപടി അംഗീകരിക്കാനാവില്ല. കെഎസ്ആര്‍ടിസിയുടെ കടന്നുവരവോടെ മാനന്തവാടി-ബത്തേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഇരുപത്തിമൂന്നോളം സ്വകാര്യബസ്സുകളില്‍ പലതും കനത്ത നഷ്ടത്തിലാണ് ഓടുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യബസ്സുകള്‍ തടയുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന നടപടിയില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി.കെ.സുരേന്ദ്രന് അധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സന്തോഷ് ജി നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.കെ.വിനോദ്, വി.കെ.രാജന്, ടി.ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. അതേസമയം ബത്തേരി പനമരം മാനന്തവാടി റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തി വന്ന പണിമുടക്ക് പൂര്‍ണ്ണം. സമരം ഫെബ്രുവരി 10 നും തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: