കല്പറ്റ: മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണുവിനെ ബുധനാഴ്ച അഞ്ചുമണിക്കു കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം ആദരിക്കും. മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നല്കിയ നെടുമുടിയ്ക്ക് വൻ സ്വീകരണം നല്കാനാണ് പത്മപ്രഭാ ഗ്രന്ഥാലയം പ്രവർത്തകർ തയ്യാറെടുക്കുന്നത്. അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് നെടുമുടി. ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നെടുമുടി നേടിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും പ്രഗത്ഭരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി എന്നിവരുമായി ആഴത്തിൽ സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയാണ് നെടുമുടി. നാടിന്റെ മണവും സൗന്ദര്യവുമുള്ള നിരവധി കഥാപാത്രങ്ങളാണ് നെടുമുടി മലയാളികൾക്ക് നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: