കുമ്പള: കുമ്പള കടപ്പുറത്ത് വീട് കത്തിനശിച്ച് സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് ഭാരവാഹികള്‍ അധികൃതരോടാവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തീപിടിച്ച് മത്സ്യതൊഴിലാളിയായ കാന്തിമതിക്ക് തീപിടുത്തത്തില്‍ വീടിനകത്തുണ്ടായിരുന്ന രേഖകളെല്ലാം കത്തിനശിച്ചിരുന്നു. ഇതോടൊപ്പം മകന്റെ വീട് പണിക്ക് സ്വരുക്കൂട്ടി വെച്ചിരുന്ന 50000 രൂപയും കത്തി നശിച്ചു. സംഭവസ്ഥലം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മായ, അംഗം മുഹമ്മദ് കുഞ്ഞി കോയിപ്പാടി, വില്ലേജ് ഓഫീസര്‍ ലോകേഷ്, പോലീസ് അധികാരികള്‍, ബിജെപി കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വിനോദന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: