കുമ്പള: കുമ്പള ആരിക്കാടിയിലെ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിന്റെ ചരിത്രപരമായി ബന്ധപ്പെട്ട ഛത്രംപള്ളയെന്ന സ്ഥലത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന കുളം നവീകരിക്കുന്നതിന്റെ കൂടെ ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്ന ആലിചാമുണ്ഡി ഭഗവതിയുടെ മൂലസ്ഥാനമായ ഈ സ്ഥലം കുളത്തിന്റെ വടക്ക് ഭഗത്ത് ക്ഷേത്ര സംബന്ധമായി നിലകൊള്ളുന്ന പുരാതനമായ കുടയും, തൊപ്പിയും സംരക്ഷിക്കണം. ഈ കുളം നവീകരിക്കുന്നതിന്റെ കൂടെ തന്നെ ഇവയും മതില്‍കെട്ടി സംരക്ഷിക്കണമെന്ന് കുമ്പള പഞ്ചായത്ത് തീയ്യ സമാജം പ്രസിഡന്റ് കെ.കമലാക്ഷ ആരിക്കാടി പഞ്ചായത്ത് പ്രസിഡന്റിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: