ചെറുകോല്‍പ്പുഴ : പുണ്യനദിയായ പമ്പയുടെ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ 104 മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. ഇനിയുള്ള ഒരാഴ്ചക്കാലം സനാതന ധര്‍മ്മ പ്രഘോഷണങ്ങള്‍ ശ്രവിക്കാന്‍ ആയിരങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തും.
ഇന്നലെ രാവിലെ 10.30 ഓടെ വിവിധ ഘോഷയാത്രകള്‍ ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ സംഗമിച്ചു. പന്മന ചട്ടമ്പിസ്വാമി സമാധിക്ഷേത്രത്തില്നിന്നും കഴിഞ്ഞ ഏഴിന് ആരംഭിച്ച ജ്യോതിപ്രയാണ ഘോഷയാത്ര, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍നിന്നും മേല്‍ശാന്തി സനല്കുമാരന് പോറ്റി ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നായര്‍ക്ക് കൈമാറിയ പതാകയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, എഴുമറ്റൂര്‍ പരമഭട്ടാര ആശ്രമത്തില്‍നിന്നുള്ള ഛായാചിത്ര ഘോഷയാത്ര എന്നിവയാണ് ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ സംഗമിച്ചത്. തുടര്‍ന്ന് പരിഷത്ത് ഭാരവാഹികളും വിവിധ ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഭക്തിനിര്‍ഭരമായ വരവേല്പ്പുനല്കി. പമ്പാതീരത്തെ ചട്ടമ്പിസ്വാമി സ്മൃതിമണ്പഡത്തിലെ സ്വീകരണത്തിനുശേഷം വിദ്യാധിരാജ നഗറിലെത്തി് കെടാവിളക്കിലേക്ക് ദീപം പകര്‍ന്നതോടെ ഹിന്ദുധര്‍മ്മ പരിഷത്തിന് തുടക്കമായി.
വേദിയില്‍ ചട്ടമ്പി സ്വാമികളുടെ ഛായാചിത്ര പ്രതിഷ്ഠക്കുശേഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റുമാരായ പി.എസ്. നായര്‍, കെ.ജി. ശങ്കരനാരായണപിള്ള, സെക്രട്ടറി അഡ്വ. എം.പി. ശശിധരന് നായര്‍, ട്രഷറര്‍ എം.ആര്.വിജയന്‍പിള്ള, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരില്‍, ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളായ എം.ടി. ഭാസ്കരപണിക്കര്‍, രാജശേഖരന്‍പിള്ള, വി.കെ. രാജഗോപാല്‍, അനിരാജ് ഐക്കര, പി.എന്‍. സോമന്, ഇലന്തൂര്‍ ഹരിദാസ്, അനൂപ്കൃഷ്ണന്‍, പ്രീതാ ബി. നായര്‍, കെ.കെ. ഗോപിനാഥന് നായര്‍, പ്രകാശ്കുമാര് ചരളേല്‍, കെ. ജയവര്‍മ്മ, ജഗന്മോഹനദാസ്, സത്യന് നായര്‍, കെ.പി. സോമന്, രവി കുന്നേക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 5ന് ശ്രീകുമാരന്‍ പോറ്റിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമവും തുടര്‍ന്ന് സ്വാമി ചിദ്ഭവാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ വിഘ്നേശ്വര സഹസ്രനാമ ജപവും നടന്നു. ഭാഗവതപാരായണം, കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തിന്റെ നേതൃത്വത്തില്‍ ഗീതാ പാരായണം, പന്തളം ഉണ്ണികൃഷ്ണന്റെ അഷ്ടപദി കച്ചേരി എന്നിവയും പരിഷത്ത് നഗറിനെ ഭക്തിസാന്ദ്രമാക്കി.
എന്‍.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. സി.എന്‍. സോമനാഥന് നായര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സജി ചാക്കോ, ബി.ജെ്പി ദേശീയ സമിതിയംഗം വി.എന്‍. ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജറി മാത്യു സാം, അഡ്വ. ആര്. കൃഷ്ണകുമാര്‍, കെ. ഹരിദാസ്, കഥാകൃത്ത് ഏബ്രഹാം മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. വൈകിട്ട് 3 ന് നടന്ന സമ്മേളനം മഹാമണ്ഡലേശ്വര്‍ സ്വാമി ദിവ്യാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: