വെള്ളമുണ്ട:കര്‍ഷകര്‍ക്ക് കഠിനാദ്ധ്വാനം കുറഞ്ഞ വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ് തേനീച്ച വളര്‍ത്തലെന്ന ചെലവുകുറഞ്ഞതും ലളിതവുമായ മാര്‍ഗ്ഗത്തിലൂടെ ശാസ്ത്രീയമായി തേനീച്ചകളെ വളര്‍ത്തിയാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുമെന്നും തേനീച്ചകള്‍ സസ്യങ്ങളില്‍ പരാഗണം നിര്‍വ്വഹിക്കുന്നതിനാല്‍ കാര്‍ഷിക വിളവ് വര്‍ദ്ധിപ്പിക്കുമെന്നും പ്രകൃതിയിലെ ഏറ്റവും നല്ലതും ശുദ്ധവുമായ ടോണിക്കാണ് തേനെന്നും വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ അഭിപ്രായപ്പെട്ടു.എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും രാജീവ് ഗാന്ധി നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിന്റെയും സംയുക്തസംരംഭമായ യുവജേ്യാതിയുടെയും വെള്ളമുണ്ട കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച തേനീച്ച വളര്‍ത്തല്‍ സെമിനാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എന്‍. മമ്മുട്ടി അദ്ധ്യക്ഷത വഹിച്ചു. ജോസഫ് സി. ജെ. വിഷയം അവതരിപ്പിച്ചു. ലിയോ പി. മാത്യു, കുര്യന്, പി. കല്യാണി തുടങ്ങിയവര്‍ സംസാരിച്ചു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് സ്വാഗതവും പി. സി. ബാലന് കൃതജ്ഞതയും രേഖപ്പെടുത്തി. സെമിനാറിന്റെ ഭാഗാമായി പള്ളിക്കുന്നുള്ള സി. ജെ ജോസഫിന്റെ തേന്കൃഷിയിടത്തിലേക്ക് പഠനയാത്ര നടത്തി. എല്ലാവര്ക്കും ചെലവുകുറഞ്ഞ ചെറുതേന്‍ കൃഷിയും വന്തേന് കൃഷിയും തേന്വിളവെടുപ്പും കണ്ടുപഠിക്കാന്‍ പഠനയാത്രയില് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: