വള്ളിക്കുന്ന്: കൊടക്കാട്, കൂട്ടുമുച്ചി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു.
നിരവധി തവണ പരാതി നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. വാട്ടര്‍ അതോററ്റി പരപ്പനങ്ങാടി സെക്ഷന്‍ കീഴിലാണ് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. കുടിവെള്ള വിതരണം മുടങ്ങിയ അന്ന് മുതല്‍ പല സംഘടനകളുടെ നേതൃത്വത്തില്‍ പരാതി സമര്‍പ്പിച്ചിരുന്നതാണ്. നിരവധി സമരങ്ങളും നടന്നു. അടുത്തിടെ ബിജെപിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നേരിട്ട് പരാതി നല്‍കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
ഇതിനെ തുടര്‍ന്നാണ് മുഴുവന്‍ ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് ബിജെപി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: