പനമരം : പനമരം പഞ്ചായത്തില്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന കനാല്‍സംരക്ഷണത്തിന്റെമറവില്‍ സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ നടത്തിയനീക്കത്തില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും രംഗത്തെത്തി. കല്‍പ്പറ്റ-മാനന്തവാടി റൂട്ടില്‍ പനമരംടൗണിനടുത്ത് ബിവറേജിന്സമീപത്തുളള കലിങ്ക്വഴി കടന്നുപോകുന്ന കനാല്‍ സംരക്ഷണഭിത്തി നിര്‍മ്മാണമാണ് സ്വകാര്യ വ്യക്തികളായ ഭൂമാഫിയകളെ സഹായിക്കാന്‍ ജില്ലാപഞ്ചായത്ത് പദ്ധതി കാരണമായത്.
പനമരംടൗണിലെ അങ്ങാടിവയല്‍ പ്രദേശം ദീര്‍ഘകാലമായി പുഞ്ചകൃഷി ഉള്‍പ്പെടെ വലിയ പാടശേഖരണങ്ങളായിരുന്നു. വിവിധ ഇനത്തി ല്‍പെട്ട നെല്‍വിത്തിനങ്ങള്‍ കര്‍ഷകര്‍ പൊന്ന് ഇറക്കി വിളയിച്ചിരുന്നു. ഇതിനായി സമീപത്തെ കബനി നദിയില്‍നിന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കുളള ജലശേഖരണ പദ്ധതിയുടെ ഭാഗമായി കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മിച്ചതുമായ കനാലാണ് ഇത്. ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് 2014-15 കാലയളവിലെ 25 ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയത് എന്ന് പറയുന്നു. എന്നാല്‍ അഞ്ച് മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ നവീകരണത്തിന്റെ ഭാഗമായി ഒരു മീറ്ററാക്കി ചുരുക്കിയാണ് സൈഡ് ഭിത്തി നിര്‍മ്മാണം നടക്കുന്നത്. 1965 ല്‍ ശരാശരി അഞ്ച് മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിരുന്ന കനാലില്‍ കൂടി മഴക്കാലത്തും സമൃദ്ധിയായി വെളളം അങ്ങാടിവയല്‍ പാടശേഖരങ്ങളിലേക്ക് ഒഴുക്കാന്‍ സഹായിച്ചിരുന്നു. ഇത് പ്രദേശത്തെ കിണറുകളില്‍ ജലസംഭരണി ഉയരുന്നതിന് കാരണമായിട്ടുണ്ട്.
ടൗണിന്റെ ഇരുഭാഗങ്ങളിലെ വയല്‍ ഭൂമി മാഫിയകള്‍ അന്യ ജില്ലകളില്‍ നിന്നടക്കം വന്ന് വാങ്ങിക്കൂട്ടുകയും മണ്ണിട്ട് നികത്തി അനധികൃത കെട്ടിടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥിതിയായി. ഇപ്പോള്‍ പുതുതായി പണിത കെട്ടിടങ്ങള്‍ പണിതതും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതും ഇതേ പോലെ നിലവിലുളള തോട് നികത്തിയാണ്. ഇതുമൂലം ഹോട്ടലുകളില്‍നിന്ന് വരുന്ന മലിനജലം പ്രദേശങ്ങളിലെ കിണറുകളിലെ വെളളവും മലിനമാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതികരിച്ചതിന് ലക്ഷങ്ങള്‍ കൈക്കൂലികൊടുത്താണ് ഒതുക്കി തീര്‍ത്തതെന്ന് പറയുന്നു. മണ്ണിട്ട് ഉറപ്പാക്കിയ സ്ഥങ്ങളില്‍ ക്വാര്‍ട്ടേഴ്സുകളും കെട്ടിടങ്ങളും ഉണ്ടാക്കിയതോടെ മലിനജലം ഒഴുക്കുന്നത് ഈ കനാലിലേക്കായി. കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ വയ്യാതായി.
അങ്ങാടിവയല്‍ തോടിന്റെ ഇരുവശങ്ങളും റിയല്‍ എസ്റ്റേറ്റുകാരുടെ കൈവശമാണ് ഉളളത്. വര്‍ഷങ്ങള്‍ക്ക്മുമ്പ് തോട് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. എന്നാല്‍ ഭൂമാഫിയകളുടെ അതിപ്രസരം മൂലം ടൗ ണ് ഭാഗത്തെ വയല്‍ നികത്തിയ സ്ഥലങ്ങള്ലക്ഷങ്ങള് വിലമതിക്കുന്നതായി മാറി. വീടുവെക്കാന്‍ വേണ്ടി സര്‍ക്കാര്‍ നല്കിയ മിച്ചഭൂമി പോലും വാങ്ങിക്കൂട്ടാനുളള തന്ത്രപാടിലാണ് ഭൂമാഫിയകള്‍.
ബിവറേജിന് സമീപത്തെ കലിങ്കില്നിന്നും വരുന്ന കനാലിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം യുവ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരാണ് തടഞ്ഞത്. ഏകദേശം ഇരുന്നൂറ് മീറ്ററോളം പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിനായി ചാല് ഒരുക്കി കഴിഞ്ഞു. എന്നാല്‍ റവന്യൂ അധികൃതരാണ് ഇത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി തോടിന്റെ അതിരുകള്‍ നിര്ണ്ണയിച്ചുകൊടുക്കേണ്ടത്. പ്രതിഷേധത്തെതുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ടൗണില്‍നിന്നും നൂറ് മീറ്റര്‍ ദൂരമുളള മിച്ചഭൂമിയിലേക്കുളള വഴിയായി ഇതിന്റെ പാര്‍ശ്വ ഭാഗം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ജില്ലാപഞ്ചായത്ത് അധികാരികള്‍ പറയുന്നത്. എന്നാല്‍ മിച്ചഭൂമിയിലേക്ക് സര്‍ക്കാര്‍ നല്കിയ വഴിയുണ്ടായിരിക്കെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ സംരക്ഷണ ഭിത്തി നിര്‍മ്മാണം മാഫിയകളെ സഹായിക്കാനാണെ ന്നാണ് നാട്ടുകാരുടെ പക്ഷം. സ്വകാര്യ വ്യക്തികളുടെ സ്ഥലം സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചതിനെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ശ്വഭിത്തി പൂര്‍ത്തിയാവുന്നതോടെ ഭൂമാഫിയകള്‍ വന്‍തുകയാണ് ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് വാഗ്ദാനം നല്‍കിയതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: