കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത് ജില്ലയുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി ഒരു ജില്ലാ പ്ലാന്‍ തയ്യാറാക്കുന്നതിനു മുന്‍കയ്യെടുക്കുന്നത്. ഇതോടപ്പം 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുന്നതിനും 13-ാം പഞ്ച വല്സര പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനും തയ്യാറാവുന്നു. ഇതിലേക്കായി നമസ്തേ വയനാട് വിഷന്‍ 2020 എന്ന പേരിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഈ മാസം 13ന് രാവിലെ 9.30 മുതല്‍ കാര്‍ഷിക ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ അഭിപ്രായ ക്രോഡീകരണ ശില്പശാല മുഖ്യമന്ത്രി ഉമ്മണ്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതുള്ള ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, വനിത, പട്ടികജാതി ക്ഷേമം, പട്ടിക വര്‍ഗ ക്ഷേമം, ചെറുകിട വ്യവസായം, ടൂറിസം, ശുചിത്വം, സാമൂഹ്യ സുരക്ഷിതത്വം, വിവര സാങ്കേതിക വിദ്യ, തുടങ്ങിയ മേഖലകളില്‍ ആദ്യഘട്ടത്തില്‍ ഇടപെടുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ള്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്തരുടെയും സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരുടെയും ഒരു സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും ഓരോ വിഷയ മേഖലയിലും ജില്ലയില്‍ നടപ്പിലാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കുന്നതിനുള്ള ഒരു ചര്‍ച്ചാവേദി ഒരുക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്. ചര്‍ച്ചകളില്‍ രൂപപ്പെട്ട് വരുന്ന നിര്‍ദേശങ്ങള്‍ നിയമാധിഷ്ടിതവും നീതിയുക്തവുമായ രീതിയില്‍ ചിട്ടപ്പെടുത്തി വയനാടിന്റെ സമഗ്ര വികസനത്തിനുതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുവാനാണ് നമസ്തേ വയനാട് ലക്ഷ്യമിടുന്നത്. മേല്‍പ്പറഞ്ഞ മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തി അതിനായി ഏറ്റടുത്ത് നടപ്പിലാക്കാന്‍ കഴിയുന്ന വിവിധ പ്രവര്‍ത്തികളും പ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയെന്നതാണ് ഈ അവസരത്തില്‍ ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, നഗരസഭാ സെക്രട്ടറി രാജപ്പന്, മെമ്പര്‍മാരായ എ. പ്രഭാകരന്, വര്‍ഗീസ്, ഇസ്മയില്‍, എ.എന്‍. പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: