പാലക്കാട്: നെല്ലിയാമ്പതി പുല്ലുമേട്ടിലെ സര്‍ക്കാര്‍ വക ഓറഞ്ച് തോട്ടത്തില്‍ 13 വര്‍ഷമായി സമരം ചെയ്യുന്ന 156 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് സ്വമേധയാ കേസെടുത്തു. ഓറഞ്ച്, പച്ചക്കറി ഫാമിലെ 340 ഏക്കറില്‍ 156 അദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാണ് ആവശ്യം. ആദിവാസികള്‍ക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവും നിലവിലുണ്ട്. 1200 ഏക്കര്‍ തോട്ടത്തില്‍ 30 ശതമാനത്തില്‍ മാത്രമാണ് കൃഷിയുള്ളത്. സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നു. പലര്‍ക്കും റേഷന്‍ കാര്‍ഡില്ല. ഇക്കാരണത്താല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കു ന്നില്ല. തോട്ടത്തില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ വന്യമൃഗശല്യവും നേരിടുന്നുണ്ട്. തോട്ടം കൈമാറുന്നതില്‍ വിമുഖതയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. അതേസമയം തീരുമാനമെടുക്കേണ്ടത് കൃഷി വകുപ്പാണ്.
പട്ടികവര്‍ഗ, വനം, കൃഷി സെക്രട്ടറിമാര്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം ഫയല്‍ ചെയ്യണമെന്ന് കമ്മീഷന് അംഗം പി. മോഹന്‍ദാസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.
ക്യാന്‍സര്‍
പരിശോധന
കൂറ്റനാട്: പെരുമണ്ണൂര്‍ ജിഎല്‍പി സ്കൂളില്‍ സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ് 18 ന് നടത്തും. സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, പിടിഎ, പ്രതീക്ഷ പാലിയേറ്റീവ്, ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന് ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചാലിശ്ശേരി എസ്.ഐ രാജേഷ്കുമാര്‍ മുഖ്യാതിഥിയായിരിക്കും
ക്ഷേമപെന്ഷന് വിതരണം
മരുതറോഡ്: ഗ്രാമപഞ്ചായത്തിലെ പോസ്റ്റ്ഓഫീസ് സേവിംഗ്സ് ബാങ്ക് വഴിയുള്ള വിവിധ ക്ഷേമപെന്ഷന് ഗുണഭോക്താക്കള്‍ക്ക് 2015 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പെന്ഷന് കുടിശ്ശിക ഫെബ്രുവരി എട്ടു മുതല്‍ പഞ്ചായത്തില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് ഒന്നു മുതല്‍ നാല് വരെ ഫെബ്രുവരി എട്ടിനും വാര്‍ഡ് അഞ്ചു മുതല്‍ എട്ട് വരെ ഒമ്പതിനും വാര്‍ഡ് ഒമ്പതു മുതല്‍ 12 വരെ 10നും വാര്‍ഡ് 13 മുതല്‍ 16 വരെ 11നും വാര്‍ഡ് 17 മുതല്‍ 19 വരെ 12നും വിതരണം ചെയ്യും. ആവശ്യമായ എല്ലാ രേഖകളും സഹിതം ഹാജരാകണം.
ജനസമ്പര്‍ക്ക
പരിപാടി
കൂറ്റനാട്: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം. പുഷ്പജ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാലാംതിയ്യതിവരെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. കേന്ദ്ര സര്‍ക്കാരിന്റെ ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് രാജ്യവ്യാപകമായി നടത്തുന്ന ജനസമ്പര്‍ക്കത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സ്വച്ഛ് ഭാരത് അഭിയാന്, പ്രധാന് മന്ത്രി ജന്‍ ധന് യോജന, ബേട്ടീ ബച്ചാഓ ബേട്ടീ പഠാഓ, പ്രധാന് മന്ത്രി സുരക്ഷാ ഭീമാ യോജന, പ്രധാന് മന്ത്രി ജീവന് ജ്യോതി ഭീമാ യോജന, അടല്‍ പെന്ഷന് യോജന, സ്ക്കില്‍ ഇന്ത്യ മിഷന് തുടങ്ങിയ പദ്ധതികളെ കുറിച്ച് വിപുലമായ ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം.ബോധവല്‍ക്കരണ ക്യാമ്പുകള്‍, കലാപരിപാടികള്‍, മല്‍സരങ്ങള്‍, മുഖാമുഖം തുടങ്ങിയവ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: