ചെമ്മനാട്: ചെമ്മനാട് കൊമ്പനടുക്കത്ത് അനധികൃത മണല്‍ കടത്ത് വ്യാപകമാകുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഒരു മുന്‍ ഗള്‍ഫുകാരനാണ് മണല്‍കടത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. തോണിയില്‍ നിന്നും മണല്‍ വാരി കൊമ്പനടുക്കത്തെ അസീസ് എന്നയാളുടെ പറമ്പില്‍ കൂട്ടിയിടുന്ന മണല്‍ ചാക്കുകളിലാക്കി വാഹനങ്ങളിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്.മനാഫ് എന്ന മുന്‍ ഗള്‍ഫുകാരനാണ് മണല്‍കടത്ത് നടത്തുന്നതെന്ന് നാട്ടുകാര്‍ പോലീസിലും റവന്യൂ അധികൃതര്‍ക്കും നല്കിയ പരാതിയില്‍ പറയുന്നു. പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നേരത്തെ ഈ ഭാഗത്തെ മണല്‍ കടത്തിനെതിരെ ശക്തമായ നടപടി പോലീസ് സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് നടപടി തണുത്തതോടെയാണ് മണല്‍ കടത്ത് ശക്തമായിരിക്കുന്നത്. മണല്‍ കടത്തുമൂലം ഈഭാഗത്തെ കിണറുകളില്‍ കുടിവെള്ളത്തിന്റെ അളവ് താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും പുഴഭിത്തി ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: