തിരുവല്ല:റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ടി.കെ റോഡിലെ പഴയമേല്പാലം പൊളിച്ച് നീക്കും. ഇതിനായി അടുത്ത ആഴ്ച മുതല്‍ ഒരുമാസത്തേക്ക് ടി.കെ റോഡില്‍ കൂടെയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെക്കും.ഇതു സംബന്ധിച്ച് അടുത്ത ദിവസം കളക്ടറുടെ ചേമ്പറില്‍ ചേരുന്ന ഉന്നതാധികാര യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.ജില്ലയിലെ പ്രധാന പാതയായ ടി.കെ റോഡില്‍ കൂടിയുള്ള വാഹന നിയന്ത്രണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയേക്കും.ചെറിയവാഹനങ്ങള്‍ വൈഎംസിഎ -തീപ്പനിറോഡില് കൂടി മഞ്ഞാടിയില്‍ എത്തും.തിരുവല്ലയില്‍ നിന്ന് കോഴഞ്ചേരിയിലേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ പുഷ്പഗിരി ലവല്‍ ക്രോസ് റോഡിലൂടെ ടികെ റോഡിലെത്തും. ,കോഴഞ്ചേരിയില്‍നിന്ന് തിരുവല്ലക്ക് വരുന്ന വാഹനങ്ങള്‍ വള്ളകുളം കുറ്റൂര്‍ റോഡിലൂടെയും കടത്തിവിടാനാണ് സാധ്യത.നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെഭാഗമായി പുതിയ മേല്പാലത്തിലൂടെയാണ്ം ട്രെയിനുകള്‍ കടത്തിവുടുന്നത്.ഇതിന്റെ ഭാഗമായി സ്റ്റേഷന്റെ ഒന്നാം ട്രാക്കിന്റെയും രണ്ടാം ട്രാക്കിന്റെയും സ്ലീപ്പറുകള്‍ മാറ്റിസ്ഥാപിക്കുന്നതിന്റെ പണികള്‍ ആരംഭിച്ചുകഴിഞ്ഞു.സ്റ്റേഷനിലെ പ്ലാറ്റ് ഫോമിന്റെ 500മീറ്റര്‍ ഉയര്‍ത്താതെ ഇരുവശങ്ങളിലുമാണ് ഉയര്‍ത്തുന്നത്.നിലവില്‍ മൂന്നും നാലും ട്രാക്കിലൂടെയാണ് ട്രൈനുകള്‍ കടത്തിവിടുന്നത്. ടി.കെ റോഡിലുള്ള പഴയ മേല്‍പാലം ഉയര്‍ത്തുന്നതോടൊപ്പം പാലത്തിന്റെ വീതിയും കൂ്ട്ടുവാനാണ് സ്ാധ്യത.അടുത്താഴ്ച ടി.കെ റോഡിലെ പഴയ മേല്‍പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ നഗരം കൂടുതല്‍ ഗതാഗത കുരുക്കിലാകാനും സാധ്യത ഏറെയാണ്.ഇതേ സ്ഥലത്ത് അടുത്തിടെ പണിത പുതിയ പാലത്തിന്റെ നിര്‍മ്മാണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.കുപ്പികഴുത്തിന് സമാനമായിരുന്ന പാലത്തിന്റെ നിര്മ്മാണമെന്നായിരുന്ന പ്രധാന ആക്ഷേപം.ട്രൈയിലര്‍ അടക്കമുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലെ നിര്‍മ്മാണ രീതി കിഴക്കന്‍ മേഖലയുടെ വികസനങ്ങള്‍ക്ക് വിഘാതമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: