ശബരിമല: കേരളനടനത്തിന്റെ ചാരുതയില്‍ ശബരീശ സന്നിധിയിലെത്തിയ ഭക്തര്‍ മനംകുളിര്‍ത്തു. കഥകളിയില്‍ വിസ്മയം തീര്‍ത്ത് ശതാബ്ദിയില്‍ എത്തിനില്‍ക്കുന്ന പ്രസിദ്ധ കഥകളി ആചാര്യനായ ഗുരുചേമഞ്ചരിയുടെ ശിഷ്യന് ഭരതാഞ്ജലി മധുസൂദനനും സംഘവുമാണ് സന്നിധാനത്ത് കേരള നടനത്തിലും, കുച്ചുപുഡിയിലും ന്യത്താവിഷ്ക്കാരം നടത്തിയത്. അയ്യപ്പചരിതവും ജയദേവ കവിയുടെ ഗീതാഗോവിന്ദവുമെല്ലാം വേദിയില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോള്‍ സന്നിധിയിലെത്തിയ ആയിരകണക്കിന് ഭക്തരാണ് നൃത്തത്തില്‍ ലയിച്ചുചേര്‍ന്നത്.
ജനുവരി 9 എന്ന ദിവസത്തില്‍ തന്നെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് സന്നിധാനത്ത് നൃത്തം അവതരിപ്പിക്കുന്നത്. കഥകളിയിലൂടെ അരങ്ങത്തേക്കു വന്ന ഈ കലാകാരന് കേരളനടനത്തിലേക്കും ഭരതനാട്യത്തിലേക്കും, കുച്ചുപ്പുഡിയിലേക്കും വഴിമാറിയെങ്കിലും കൊയിലാണ്ടി ചേലിയ കഥകളി സംഘത്തോടൊപ്പം പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി നൃത്തരംഗത്തുള്ള മധുസൂദനന് ഇന്ത്യയിലെ പ്രസിദ്ധമായ നൃത്തോത്സവങ്ങളായ കൊണാര്‍ക്ക് ഫെസ്റ്റിവല്‍, സരോദ് ഡാന്‍സ് ഫെസ്റ്റിവല്‍, സിലിക്കന്‍ ആന്ധ്ര ഇന്റര്‍നാഷണല്‍ കുച്ചുപുഡി ഫെസ്റ്റിവല്‍, വിജയവാഡയിലെ കുച്ചുപുഡി ഗ്രാമത്തിലെ നൃത്തോത്സവം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം ഭരതാഞ്ജലി നൃത്തസംഘം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
നൃത്തത്തെ നെഞ്ചോടുചേര്‍ക്കുന്ന ഈ കലാകാരന് കൊയിലാണ്ടി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ കണക്ക് അധ്യാപകനാണ്.സന്നിധാനത്ത് നൃത്തത്തില്‍ പങ്കെടുത്ത മകന് യദു മാധവ് കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായി ഈ വര്‍ഷത്തെ് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഓട്ടന്തുള്ളലില് മത്സരിക്കുന്നുണ്ട്. മധുസൂദനന്റെ കൊയിലാണ്ടി ഭരതാഞ്ജലി ഫെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററിലെ കലാകാരന്മാരാണ് നൃത്താവിഷ്ക്കാരം നടത്തിയത്. അശ്വിന്,ജഗതി ദിനേഷ് ,ലക്ഷ്മണന്,സന്ദീപ്,ശ്രീഹരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: