സംഗീതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തീര്‍ക്കുകയാണ് വിഷ്ണുമായ.ആര്. വേദികളില്‍ നിന്ന് വേദികളിലേക്ക് പോകുന്ന ഈ കൊച്ചുമിടുക്കിയുടെ ആസ്വാദക വൃന്ദങ്ങളില്‍ ആയിരങ്ങള്‍ അനുദിനം അണിചേരുകയും ചെയ്യുന്നു. നൈസര്‍ഗികമായി കിട്ടിയ സംഗീതാഭിരുചിയും പരിശീലനത്തിന്റെ നൈരന്തര്യവുമായി ഈ പത്തുവയസ്സുകാരി ഇതിനകം നൂറുകണക്കിന് വേദികളെയാണ് ധന്യമാക്കിയത്. സംഗീതത്തിനൊപ്പം മലയാളം, ഇംഗ്ലീഷ് കവിതാലാപനവും ഈ വിദ്യാര്‍ത്ഥിനിയെ ശ്രദ്ധേയമാക്കുന്നു.
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ വാകയാട് മണ്ണാറത്ത് രമേശ്- ബിന്ദു ദമ്പതികളുടെ മകളായ വിഷ്ണുമായ വടകര അമൃതാ പബ്ലിക് സ്കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷമായി വടകര ജപ സ്കൂള്‍ ഓഫ് മ്യൂസിക്സില്‍ നിന്ന് സംഗീതപഠനം നടത്തുന്നുണ്ട്. സിബിഎസ്ഇ സംസ്ഥാനതല കലോത്സവത്തില്‍ ലളിത സംഗീതമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്. ചെമ്പൈ സംഗീതോത്സവത്തില്‍ മൂന്നു വര്‍ഷമായി കച്ചേരി നടത്തി വരുന്നു.
ഒട്ടേറെ ആല്‍ബങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൂര്യാ ടീവിയിലെ സൂര്യസിംഗര്‍ സീസണ് 2ല്‍ ബെസ്റ്റ് ചൈല്‍ഡ് പ്രോഡിഗ് അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ സണ്സിംഗര് ഗ്രാന്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ്. ഡോ. കെ.ജെ യേശുദാസിന്റെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അദ്ദേഹത്തിനൊപ്പം കച്ചേരി നടത്തിയതും ജീവിതത്തിലെ മറക്കാനാവാത്ത ധന്യനിമിഷമാണ് വിഷ്ണുമായക്ക്. ജി. വേണുഗോപാല്‍, സുജാത, അനുരാധ, ശ്രീരാം, ഗംഗൈ അമരന് തുടങ്ങിയ സംഗീതരംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രതിഭ പ്രകടിപ്പിക്കുവാനുള്ള അവസരവും വിഷ്ണുമായയെ തേടിയെത്തിയിട്ടുണ്ട്.
മാതാപിതാക്കളുടെ പ്രോത്സാഹനവും സംഗീത പ്രതിഭകളുടെ അനുഗ്രഹവും ആസ്വാദകവൃന്ദത്തിന്റെ പ്രചോദനവും ഊര്‍ജമാക്കി സംഗീതരംഗത്ത് ശക്തമായ സാന്നിദ്ധ്യമുറപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് വിഷ്ണുമായ. സഹോദരി വിസ്മയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: