കല്‍പ്പറ്റ:ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്‍പ്പള്ളി മൂഴിമല മൂടവന്തിയില് പൗലോസിന്റെ മകന് സജിയാണ് മരിച്ചത്. 27 വയസ്സായിരുന്നു. പുതുവത്സരദിനത്തില്‍ മാരപ്പന്‍മൂലയില്‍ വെച്ചുണ്ടായ ബൈക്കപകടത്തിലാണ് സജിക്ക് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ കോഴിക്കോട് മെഡിക്കല്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: