ബത്തേരി: 36-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കല്പറ്റ എൻ.എസ്.എസ്. എച്ച്.എസ്.എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ മാനന്തവാടി ജി.വി.എച്ച്.എസ്.എസും ഓവറോൾ ചാമ്പ്യൻമാരായി. 88 പോയിന്റുമായാണ് എൻ.എസ്.എസ്. ജേതാക്കളായത്. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം 76 പോയിന്റുമായി മാനന്തവാടി എം.ജി.എം. ഹൈസ്കൂളിനാണ്. 70 പോയിന്റുമായി ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം ഉപജില്ലാ തലത്തിൽ 410 പോയിന്റുമായി മാനന്തവാടി ജേതാക്കളായി. 361 പോയിന്റുമായി ബത്തേരി രണ്ടാം സ്ഥാനവും 354 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനവും നേടി.ഹയർസെക്കൻഡറി വിഭാഗത്തിൽ 138 പോയിന്റുമായാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. ജേതാക്കളായത്. 115 പോയിന്റുമായി മീനങ്ങാടി ജി.എച്ച്.എസ്.എസും രണ്ടാം സ്ഥാനവും 110 പോയിന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗം ഉപജില്ലാ തലത്തിൽ മാനന്തവാടി 479 പോയിൻറുമായി ജേതാക്കളായി. ബത്തേരി 414 പോയിന്റുമായി ബത്തേരി രണ്ടാം സ്ഥാനത്തും 391 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: