കല്‍പ്പറ്റ: ജില്ലാ സാക്ഷരതാ മിഷന് സംഘടിപ്പിച്ച നാലാം തരം തുല്യതാ പഠിതാക്കള്ക്കുള്ളദ്വിദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മിനി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ അധ്യക്ഷത വഹിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്സാദ് സ്വാഗതവും പി.വി.ജാഫര്‍ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിലായി സ്വയ നാസര്‍ ചിത്രാദേവി.കെ, മഞ്ജുഷ.എ.പി എന്നിവര്‍ വിവിധ വിഷയങ്ങളിലായി ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: