ശബരിമല: മകരവിളക്ക് ഉത്സവവും വൈസ്പ്രസിഡന്റിന്റെ കേരള സന്ദര്‍ശനവും പരിഗണിച്ച് 10 കമ്പനി കേന്ദ്രസേനയെ കൂടി കേരളത്തിലേക്ക് അയക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
മകരവിളക്ക് കാലത്ത് ഒരുതരത്തിലുള്ള സുരക്ഷാവീഴ്ച്ചയും ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിനു തീര്‍ത്ഥാടകര്‍ കൂടുതലായി തങ്ങുന്ന പുല്ലുമേട്, പാഞ്ചാലി മേട് ഭാഗങ്ങളില്‍ പ്രത്യേകമായ സുരക്ഷ സംവിധാനം ഒരുക്കും. പത്താന്‍കോട് സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആകമാനം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, അതിന്റെ ഭാഗമായി ശബരിമലയിലും സുരക്ഷ ശക്തമാക്കി. ശബരിമലയ്ക്ക് പ്രത്യേകിച്ചൊരു സുരക്ഷ ഭീഷണി ഇല്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സന്നിധാനത്ത് വ്യാജക്കാര്ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു കേരളാ പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ട് ഇത് തടയാനുള്ള നടപടി ആരംഭിച്ചു. നാളെ മുതല്‍ കൂടുതല്‍ പോലീസ് ചുമതലയേല്‍ക്കും. കേന്ദ്രസേന,ആന്ധ്ര,കര്‍ണാടക,പോലീസിനെ കൂടാതെ കേരളാപോലീസില്‍ നിന്നും മുപ്പത് ഡിവൈഎസ്പിമാര്‍ അറുപത് സിഐമാര്‍ 230 എസ്ഐമാര്‍ 2600 പോലീസും സന്നിധാനത്ത് ഉണ്ടാകും. പോക്കറ്റടി തടയുന്നതിനായി ഒരുസിഐയുടെ നേതൃത്ത്വത്തില്‍ ആന്ധ്ര, കര്‍ണാടക, തമിഴ്നാട് പോലീസിനെ ഉള്‍പ്പെടുത്തി ഒരുസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജ്യോതിദര്‍ശനത്തിനായി കെട്ടിടങ്ങള്‍, മരകൊമ്പുകള്‍, മറ്റ് അപകടകരമായ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ കയറാതിരിക്കുന്നതിനായി ഒരു ഡിവൈഎസ്പിയുടെ നേതൃത്ത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചു.് കേരളപോലീസിന്റെ വെര്‍ച്വല്‍ക്യൂ ഓണ്‍ലൈന്‍ സംവിധാനം ഇതുവരെ പതിനാറ് ലക്ഷം തീര്‍ത്ഥാടകര്‍ ഉപയോഗപ്പെടുത്തിയതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: