തിരൂര്‍: ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തില്‍വരെ ബീഫ് ഫെസ്റ്റ് നടത്തിയ എസ്എഫ്ഐക്കാര്‍ക്ക് തിരൂര്‍ ജെഎം കോളേജില്‍ തിരിച്ചടി.
പുതുവത്സരത്തില്‍ കേക്ക് മുറിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ട സസ്പെന്ഷന്. ബിബിഎ വിദ്യാര്‍ത്ഥികളും ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളുമായ 52 പേരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.
മുസ്ലീം മാനേജ്മെന്റിന് കീഴിലുള്ള കോളേജിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അഞ്ച് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്ഷന് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മാപ്പപേക്ഷ വാങ്ങി തിരിച്ചെടുക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.
ശങ്കര ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി സംസ്കൃത സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തില്‍ ബീഫ് വിളമ്പിയ എസ്എഫ്ഐക്കാര്‍ തന്നെയാണ് സസ്പെന്‍ഷനിലായവരില്‍ മിക്കവരും. കേക്ക് മുറിക്ക് നേതൃത്വം നല്‍കിയത് കോളേജിലെ എസ്എഫ്ഐക്കാരാണ്. ജെഎം കോളേജില്‍ റംസാന് കാലത്ത് നോമ്പുതുറ സംഘടിപ്പിക്കാറുണ്ട് പക്ഷേ പുതുവത്സരത്തില്‍ കേക്ക് മുറിക്കാറില്ല. കോളേജില്‍ എസ്എഫ്ഐക്ക് മൃഗീയ ഭൂരിപക്ഷം വന്നതോടെ ഈ വര്‍ഷം കേക്ക് മുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കേക്കുമായി എത്തിയപ്പോള്‍ തന്നെ പ്രിന്‍സിപ്പാള്‍ എതിര്‍ത്തിരുന്നു. പക്ഷേ അത് വകവെക്കാതെ എസ്എഫ്ഐക്കാര്‍ കേക്ക് മുറിച്ചു. 52 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല.
ഇത്തരം സംഭവങ്ങളില്‍ പ്രസ്താവനയില്‍ ഒപ്പുവെക്കുന്നവര്‍ പോലും മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: