അരീക്കോട്: 23-ാമത് റവന്യൂ ജില്ലാ കലോല്‍സവത്തിന് വേറിട്ട കാഴ്ചയാവുകയാണ് അധ്യാപകരായ അഷ്റഫും സൈറാബാനുവും. തെരെഞ്ഞെടുത്ത 40 കുട്ടികളാണ് സുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) എന്നറിയപ്പെടുന്ന കുട്ടി പൊലീസില്‍ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ 22 പേര് പെണ്‍കുട്ടികളാണ്. എന്നുള്ളത് മാറ്റ് കൂട്ടുന്നു. വ്യത്യസ്ത വിഭാഗങ്ങളിലായി ഒരു മാസത്തെ പരിശീലനം ലഭിച്ച ഇവര്‍ തികച്ചും ഉത്തരവാദിത്വത്തോടെയാണ് തങ്ങളുടെ ദൗത്യം നിറവേറ്റുന്നത്. പ്രാഥമിക ശുശ്രൂഷ, ഗതാഗത നിയന്ത്രണം എന്നിവയ്ക്കും ഇവരുടെ സേവനമുണ്ട്. പോലീസുകാരേക്കാള്‍ കര്ക്കശക്കാരാണോ കുട്ടിപൊലീസുകാര്‍ എന്ന സംശയം മാത്രമാണുള്ളത്. മലപ്പുറം ഡിവൈഎസ്പി ഷറഫുദ്ധീന്റെ നേതൃത്വത്തില്‍ രണ്ട് സി.ഐമാരും 12എസ്ഐമാരും അടക്കം 80ഓളം പോലീസുകാരാണ് കലോല്‍സവത്തിന്റെ16വേദികളും നിയന്ത്രിക്കുന്നത്. വിവിധ സ്റ്റേജുകളും ഗതാഗത നിയന്ത്രണവും പ്രധാന കവാടമെല്ലാം പോലീസിന്റെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: