നെയ്യാറ്റിന്‍കര: അയ്യായിരത്തില്‍ പരം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ജില്ലയിലെ കൗമാര കലോത്സവത്തിന് ഇന്ന് തിരിതെളിയും. 13 വേദികളിലായാണ്ണുമത്സരങ്ങള് അരങ്ങേറുന്നത്. ഉച്ചയ്ക്ക് 3ന് വിളംബര ഘോഷയാത്ര നെയ്യാറ്റിന്‍കര എസ്എന്‍ ആഡിറ്റോറിയത്തില്‍ നിന്നാരംഭിച്ച് പ്രധാന വേദിയിലെത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ല്യു. ആര്. ഹീബ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് എച്ച്എസ്എസാണ് പ്രധാന വേദി. ഗവ. ഗേള്‍സ് എച്ച്എസ്എസ്, ഗവ. ജെബിഎസ്, ടൗണ്‍ എല്‍പിഎസ്, സെന്റ് തെരാസസ് കോണ്‍വെന്റ് ജിഎച്ച്എസ്എസ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലെ 13 വേദികളിലായി കലാമത്സരങ്ങള്‍ നടക്കുന്നത് 12 ഉപജില്ലകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണവും പെണ്‍കുട്ടികള്‍ക്കുള്ള താമസസൗകര്യവും ഗേള്‍സ് എച്ച്എസ്എസിലും ആണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യം ബോയ്സ് എച്ച്എസ്എസിലും ഏര്‍പ്പാടാക്കിയിരിക്കുന്നു. 5ന് രാവിലെ 8.30ന് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബി. വിക്രമന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രചനാ മത്സരങ്ങള്‍ ആരംഭിക്കും.
റവന്യൂ ജില്ലാ കലോത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്. ഘോഷയാത്രയിലും, തുടര്‍ന്നുളള മത്സരവേദിയിലും പ്ലാസ്റ്റിക്കും, മറ്റ് അജൈവ വസ്തുക്കളും പൂര്‍ണ്ണമായി ഒഴിവാക്കും. വിദ്യാര്‍ത്ഥികളും അധ്യാപകരും, രക്ഷിതാക്കളും പ്ളാസ്റ്റിക് ഉള്‍പ്പെടെയുളള അജൈവ മാലിന്യങ്ങള്‍ കലോത്സവത്തില്‍ കൊണ്ടുവരുന്നതും, ഉപയോഗി ക്കുന്നതും പരമാവധി ഒഴിവാക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. ജില്ലാ ശുചിത്വമിഷനും, നാഷണല്‍ സര്‍വ്വീസ് സ്കീമും സംയുക്ത മായാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: