കല്‍പ്പറ്റ: ജപ്പാന് കരാത്തെ ദൊ കെന്യു-റിയു ഇന്ത്യയുടെയും, കെന്യു-റിയു കരാത്തെ ദൊ സൗത്ത് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ഏഷ്യ ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കെന്യു-റിയു സൗത്ത് ഏഷ്യന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് ഈ മാസം ഒമ്പത്, 10 തീയതികളിലായി പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കെന്യു-റിയു കരാത്തെ ദൊ വേള്‍ഡ് പ്രസിഡന്റും, ഗ്രാന്റ് മാസ്റ്ററുമായ ഹാന്‍ഷി ഐകോ ടൊമയോറി, ക്യോഷി കോബയാഷി ടകാഷി, ക്യോഷി ടനാക ചിയാകി, ശ്രീലങ്കന്‍ കരാത്തെ ഫെഡറേഷന് പ്രസിഡന്റ് ഷിഹാന്‍ ശിശിര കുമാര, ക്യോഷി ഗിരീഷ് പെരുന്തട്ട എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കുക. ചാമ്പ്യന്‍ഷിപ്പ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രുപീകരിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മി, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, പി.പി. ആലി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ്, എ.പി. ഹമീദ് എന്നിവര്‍ രക്ഷാധികാരികളായും, വി. സന്ദീപ് (ചെയര്മാന്), രഞ്ജിനി മേനോന് (വൈസ് ചെയര്‍പേഴ്സണ്‍), സൂപ്പി കല്ലങ്കോടന്‍, അഡ്വ. വി.പി. യൂസഫ് (ജനറല്‍ കണ്‍വീനര്‍), എം.എം. ലത്തീഫ്, സുബൈര്‍ ഇളകുളം (ജോയിന്റ് കണ്‍വീനര്‍മാര്‍), ബാബുരാജ് പൂന്താനത്ത് (ട്രഷറര്‍) എന്നിവരെ വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: