തിരുവനന്തപുരം: ജില്ലയില്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലും, തിരുമല പ്രദേശത്തും വൈദ്യുത പ്രസരണത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ വൈദ്യുതി ഇടതടവില്ലാതെ എത്തിക്കുന്നതിനും പുതിയ 220 കെ.വി. സബ്സ്റ്റേഷന്റെ പണി കാട്ടാക്കടയില്‍ പൂര്‍ത്തിയായി വരുന്നു. പാറശ്ശാല, നെയ്യാറ്റിന്‍കര, വെള്ളറട, ബാലരാമപുരം, കാട്ടാക്കട, തിരുമല എന്നീ പ്രദേശങ്ങളില്‍ ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്ന 110 കെ.വി. ലൈനുകള്‍ പുതിയ 220 കെ.വി. സബ്സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്നതിനുള്ള ടെര്‍മിനല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും, ടെര്‍മിനല്‍ ഫീഡര്‍ ക്രമീകരണം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയുള്ള ജോലികള്‍ പോത്തന്‍കോട്-കാട്ടാക്കട, അരുവിക്കര-കാട്ടാക്കട എന്നീ പ്രധാന 110 കെ.വി ഫീഡറുകളിലൂടെയുള്ള വൈദ്യുതപ്രസരണം ഓഫാക്കിയാല്‍ മാത്രമേ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
ഇക്കാരണത്താല്‍ ജനുവരി 5 മുതല്‍ 10 വരെ പാറശ്ശാല, നെയ്യാറ്റിന്‍കര, പൂവ്വാര്‍, വെള്ളറട, ബാലരാമപുരം, കാട്ടാക്കട, തിരുമല എന്നീ സബ്സ്റ്റേഷന് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണിവരെ വൈദ്യുത വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടന്നതാണ്. തമിഴ് നാട്ടില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാന്‍ ശ്രമിച്ചും ബാക്ക് ഫീഡിംഗ് നടത്തിയും പരമാവധി പ്രദേശങ്ങളില്‍ ഇടവിട്ട് വൈദ്യുതി എത്തിക്കുവാനുള്ള ക്രമീകരണം നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: