പാറശാല:കുനാലാംക്ലാസ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു. പാറശാല, മുര്യങ്കര, തുന്നവിള വീട്#ില് രാധാകൃഷ്ണന്-അനിത ദമ്പതികളുടെ മകന് ആഷിക്(ജിത്തു) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് അനിതയുടെ സഹോദരിയുടെ വീട്ടിലെ കിണറ്റിലാണ് വീണത്. ആഷിക്കിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ പാറശാല പാരുവിള വീട്ടില്‍ സെല്‍വരാജ് വടംപൊട്ടി വീണ് കാലിന് പരിക്കേറ്റു. തുടര്‍ന്ന് ആഷികിന്റെ അമ്മയുടെ സഹോദരന് ഷൈന്‍ കിണറ്റിലിറങ്ങി രണ്ടുപേരെയും കരയ്ക്കെത്തിക്കുകയായിരുന്നു. ആഷികിനെ ഉടനെ തന്നെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സെല്‍വരാജ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: