തിരുവനന്തപുരം: നീര ഉത്പാദക കമ്പനികള്‍ക്ക് കെഎഫ്സി വഴി അഞ്ചുകോടി രൂപയുടെ ധനസഹായം നല്കാന് ധനകാര്യവകുപ്പ് ഉത്തരവിറക്കി. നീര ഉത്പാദക കമ്പനികള്‍ക്ക് ഓഹരി മൂലധനത്തിന് നല്കാന് ബജറ്റില്‍ വകയിരുത്തിയിരുന്ന പത്തുകോടി രൂപയില്‍ നിന്നാണ് ധനസഹായം നല്കാന് ഉത്തരവായത്.
ഈ പദ്ധതിക്ക് കീഴില്‍ വന്നിട്ടുള്ള കമ്പനികളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ തുക അനുവദിക്കുന്നത്. നീര ഉത്പാദക കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് ഈ പദ്ധതിയെന്ന് നാളികേര ഉത്പാദക കമ്പനികളുടെ കണ്‍സോര്‍ഷ്യം ചെയര്മാന് ഷാജഹാന് കാഞ്ഞിരവിളയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: