തിരുവല്ല: കുരിശു കവലയക്ക് സമീപം ബീവറേജ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ചില്ലറ വില്‍പ്പന ശാലയില്‍ മോഷണം. മുപ്പത്തി അയ്യായിരം രൂപയോളം വിലമതിക്കുന്ന മുന്തിയ ഇനത്തിലുളള 25 ലിറ്റര്‍ മദ്യമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സ്ഥാപനത്തിന്റെ പിന്‍വശത്തെ ഷട്ടര്‍ കുത്തിതുറന്നായിരുന്നു മോഷണം. ഇന്നലെ രാവിലെ 10 മണിയോടെ ജീവനക്കാരെത്തി സ്ഥാപനം തുറന്നപ്പോഴാണ് മോഷണ വിവിരം അറിയിയുന്നത്. പണം സൂക്ഷിക്കുന്ന സേഫ് കുത്തി തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ശേഷമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: