മല്ലപ്പള്ളി: വലിയതോട് മാലിന്യ വാഹനിയാകുന്നു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഭാഗത്താണ് മാലിന്യം ിക്ഷേപിക്കതില് ഏറെയും. പച്ചക്കറി-പഴവര്‍ഗ്ഗങ്ങളുടെ മാലിന്യങ്ങളാണ് കൂടുതല്‍ നക്ഷേപക്കന്നത്. വ്യാപാരസ്ഥാപനങ്ങളില്നിന്നുള്ള മറ്റു മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളും ഉള്‍പ്പെടെ തള്ളുന്നതും ഇവിടെയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യം ശേഖരിക്കുന്നത് മാസങ്ങള്‍ക്കു മുമ്പ് നിര്‍ത്തിവച്ചതോടെയാണ് തോട്ടിലേക്ക് മാലിന്യം തള്ളുന്നത്. തോട്ടില്‍ വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്. മല്ലപ്പള്ളി കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസും കിണറും സ്ഥിതിചെയ്യുന്ന മണിമലയാറ്റിലേക്ക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ശുദ്ധീകരണപ്ലാന്റ് ഇല്ലാത്ത പദ്ധതിയിലൂടെ എത്തുന്ന കുടിവെള്ളമാണ് ഗാര്‍ഹിക, ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പു നടന്ന താലൂക്ക് വികസനസമിതിയോഗത്തിലും തോട് സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: