വിളപ്പില്‍ശാല: പുതിയ പദ്ധതി രൂപീകരണത്തിനായി വാര്‍ഡുതല അയല്‍സഭ കൂടണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വിളപ്പില്‍ പഞ്ചായത്ത് ഇതിനായി അവശ്യസാധനങ്ങള്‍ നല്കാന് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. അയല്സഭയിലേക്ക് വേണ്ട മിനിട്ട്സ് ബുക്ക്, രജിസ്റ്റര്‍, കടലാസുകള്‍ ഇവയൊന്നും വാങ്ങിനല്‍കാന്‍ പഞ്ചായത്ത് കൂട്ടാക്കുന്നില്ലെന്നാണ് പരാതി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗ്രാമസഭ ചേരാനിരിക്കെ അതിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട അയല്‍സഭ ഇതുവരെ വിളിച്ചു ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. സാധനങ്ങള്‍ പഞ്ചായത്തംഗങ്ങള്‍ സ്വന്തം നിലയ്ക്ക് വാങ്ങി അയല്‍സഭ കൂടണമെന്നാണ് പഞ്ചായത്ത് ഭരണസമിതി നിലപാടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു.
ഓരോ വാര്‍ഡിലും 50 മുതല്‍ 100 കുടുംബങ്ങളെ വരെ പങ്കെടുപ്പിച്ച് അയല്‍സഭ കൂടുകയും അവിടെ ഉരുത്തിരിയുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭ കൂടി ചര്‍ച്ച ചെയ്യുകയും വേണം. ഗ്രാമസഭയില്‍ ആവശ്യമായ ഭേദഗതി വരുത്തി പദ്ധതികള്‍ പഞ്ചായത്തിന് സമര്‍പ്പിക്കണം. പഞ്ചായത്ത് വികസനസമിതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുത്ത് നല്കുന്ന പദ്ധതികള്‍ പഞ്ചായത്ത് പൊതുസഭ പാസാക്കണം എന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് അയല്‍സഭ നടക്കുന്നത്. ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2015-16 സാമ്പത്തിക വര്‍ഷത്തേക്ക് പത്തുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. മേശ, കസേര, അലമാര, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് ഈ തുക നീക്കിവച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക ചെലവഴിച്ച് ചില ഗ്രാമകേന്ദ്രങ്ങള്‍ക്ക് വാങ്ങി നല്കിയ ഉപകരണങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്നും ആക്ഷേപമുണ്ട്. അയല്‍സഭയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി നല്കാന് പഞ്ചായത്ത് തയ്യാറാകാത്തത് നയരൂപീകരണത്തിന്റെ പ്രാഥമികതലം തന്നെ അട്ടിമറിക്കുവാനാണെന്ന് പ്രതിപക്ഷനേതാവ് പേയാട് കാര്ത്തികേയന്, അംഗങ്ങളായ സി.എസ്. അനില്‍, അജിത്കുമാര്‍, ചന്ദ്രിക, ജലജാംബിക, ജഗദമ്മ എന്നിവര്‍ ആരോപിച്ചു. അയല്‍സഭയ്ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കിയില്ലെങ്കില്‍ തങ്ങളുടെ വാര്‍ഡുകളില്‍ സഭ ചേരില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: