കല്‍പ്പറ്റ : സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിലെ ജോലിക്കാരായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത് പട്ടികവര്‍ഗ്ഗക്കാരുടെ ഭൂമി. പരാതിയെതുടര്‍ന്ന് വി.എസ്.സുനില്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി സുഗന്ധഗിരി മുനീശ്വരന്‍കുന്ന് പട്ടികജാതി കോളനിക്കാരോട് ഭൂമി വിട്ടൊഴിയാന്‍ ആവശ്യപ്പെട്ടു.
ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം 1976ല്‍ ആരംഭിച്ച സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിലെ അംഗങ്ങളായ ആദിവാസികുടുംബങ്ങള്‍ക്ക് പദ്ധതി പിരിച്ചുവിട്ടപ്പോള്‍ അഞ്ച് ഏക്കര്‍ ഭൂമി വീതം നല്കി. തുടക്കംമുതല്‍ അവിടെ തൊഴിലാളികള്‍ ആയിരുന്ന ഇരുപത്തിരണ്ട് പട്ടികജാതി കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി വീതം അനുവദിച്ചു. ഈ സ്ഥലം പൊഴുതന വില്ലേജ് റിക്കാര്‍ഡ് പ്രകാരം വനപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. കേരള നിയമസഭ സമിതി ഈ കോളനി സന്ദര്‍ശിച്ച് ഭൂമി കൊടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തുകയും പകരം ഭൂമി കണ്ടെത്തി താമസസൗകര്യം ഉണ്ടാക്കണമെന്ന് പറഞ്ഞതുമാണ്.
കേരള നിയമസഭ സമിതി ശുപാര്‍ശപ്രകാരം ഈ സ്ഥലത്തിന് പട്ടയം നല്കാന് സാധിക്കില്ലെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ പട്ടികവര്‍ഗ സംഘടനക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ തങ്ങള്‍ക്ക് പകരം ഭൂമി കണ്ടെത്തുകയോ അതിനുള്ള പണം തരികയോ വേണമെന്ന് മുനീശ്വരന്‍കുന്ന് പട്ടികജാതി കോളനി കമ്മിറ്റി അംഗങ്ങളായ കെ.ടി.കുമാരന്, ടി.ടി.കെ നാരായണന്, ആര്.കൃഷ്ണന്, എം.ആര്.ഗംഗാധരന് തുടങ്ങിയവര്‍ ആവശ്യപ്പെടുന്നു.
യുഡിഎഫ് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് അവരുടെ വാദം. ഇതിനിടെ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമവും പട്ടികവര്‍ഗ്ഗ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
നിലവിലെ താമസക്കാരായ ഇരുപത്തിയൊന്ന് പട്ടികജാതി കുടുംബങ്ങള്‍ക്ക് പകരം ഭൂമിയും വാസയോഗ്യമായ വീടുകളും അടിസ്ഥാനസൗകര്യങ്ങളും ഏര്പെടുത്തിയാല് ഇവര്‍ മാറിതാമസിക്കാമെന്ന് പറയുന്നു. എന്നാല്‍ ഇതിന് വിപരീതമായി തങ്ങളെ കുടിയിറക്കുകയാണെങ്കില് തങ്ങള്‍ ഇവിടെതന്നെ ജീവാഹൂതി ചെയ്യുമെന്നും കോളനിക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: