നാവായിക്കുളം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം നിര്‍മ്മിച്ച ഭാരത് നിര്മ്മാല്, രാജീവ്ഗാന്ധി സേവാ കേന്ദ്രം മൂന്നുപ്രാവശ്യം ഉദ്ഘാടനം ചെയ്തു.
കെട്ടിടം പണിതീരുന്നതിന് മുന്‍പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഒക്ടോബര്‍ 4ന് ഉദ്ഘാടനം ചെയ്യാന്‍ നോട്ടീസടിച്ച് വിതരണം ചെയ്തു. ഒക്ടോബര്‍ 3ന് ഇലക്ഷന് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം നടക്കാതെ വരുകയും ഒക്ടോബര്‍ 3ന് ഉദ്ഘാടനം നടന്നതായി കെട്ടിടത്തിന് താഴെ ഫലകം വയ്ക്കുകയും ചെയ്തു. ഇതിനെതിരെ ബിജെപി നാവായിക്കുളം പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. തുടര്‍ന്ന് ഫലകം എടുത്തുമാറ്റുകയും കെട്ടിടം വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ നോട്ടീസടിക്കുകയും നോട്ടീസ് പൊതുജനങ്ങളില്‍ എത്തിക്കാതെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഡിസംബര്‍ 23ന് ഉദ്ഘാടനം നടന്ന കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍ ബിജെപിയുടെതായതിനാല് പ്രോട്ടോകോള്‍ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിന് അധ്യക്ഷത വഹിക്കേണ്ടത് വാര്‍ഡ് മെമ്പറാണ്. ബിജെപി മെമ്പറെ ആശംസകളില്‍ ഒഴിവായതില്‍ പ്രതിഷേധിച്ചത് ബിജെപി നാവായിക്കുളം പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് പൈവേലികോണം ബിജു ജനറല്‍ സെക്രട്ടറി നാവായിക്കുളം അശോകന് മുല്ലനെല്ലൂര്‍ ശ്രീകുമാര്‍ മുല്ലനെല്ലൂര്‍ രാജീവ് കടമ്പാട്ടുകോണം സജി, ശശിധരന്‍നായര്‍ എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നല്കി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: