അരുവിപ്പുറം: 83-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറംമഠത്തില് എത്തിച്ചേരുന്ന തീര്‍ഥാടകരെ വരവേല്‍ക്കാന്‍ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയത്. കളക്ടര്‍ ഡോ ബിജുപ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരം എഡിഎം വി.ആര്. വിനോദിന്റെ നേതൃത്വത്തില്‍ ഉദേ്യാഗസ്ഥതലയോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.
ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എക്സൈസ് കണ്‍ട്രോള്‍റൂമും അഞ്ഞൂറില്പരം പോലീസുകാരെയും നിയോഗിക്കും.
എക്സൈസ്, ഫയര്‍ഫോഴ്സ്, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കല്‍ക്യാമ്പും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസും ഉണ്ടായിരിക്കും.
കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് അരുവിപ്പുറത്തേക്ക് പ്രതേ്യക ബസ് സര്‍വീസുകള്‍ നടത്തും. യോഗത്തില്‍ വിവിധവകുപ്പുകളുടെ മേധാവികള്‍, നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ സാം എല്‍. സോണ്‍, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അരുവിപ്പുറം പ്രചാരസഭ ചീഫ് കോഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: