തിരുവനന്തപുരം: സിനിമാതീയേറ്ററുകളിലെ ലഘുഭക്ഷണശാലകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഇരട്ടിവില ഈടാക്കുന്നതിനെതിരെ അനേ്വഷിച്ച് നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു. കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിലവര്‍ധനവിനെതിരെ ഭക്ഷ്യസുരക്ഷാവകുപ്പോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ നടപടി സ്വീകരിക്കുന്നില്ല. തീയേറ്ററുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ല. ഭൂരിഭാഗം തീയേറ്ററുകളും എലികളുടെയും മൂട്ടകളുടെയും താവളമാണ്. സീറ്റുകളില്‍ അറ്റകുറ്റപണികള്‍ നടത്താറില്ല. ഫിറ്റ്നെസ് ഉറപ്പാക്കാന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ശ്രമിക്കാറുമില്ല. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന് ഫയല്‍ ചെയ്ത കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: