നെയ്യാറ്റിന്‍കര: ഡിവൈഎഫ്ഐ ലോക്കല്‍ സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഡിവൈഎഫ്ഐ പരശുവയ്ക്കല്‍ ലോക്കല്‍ സമ്മേളനമാണ് പാതിവഴിയില്‍ ഉപേക്ഷിച്ചത്.
രണ്ടുദിവസമായി നടത്താനിരുന്ന ലോക്കല്സമ്മേളനമാണ് ഉപേക്ഷിച്ചത്. കൊടിമര ജാഥയ്ക്കുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചിരുന്നു. തുടക്കത്തില്‍തന്നെ പ്രതിനിധികള്‍ പരസ്പരം വാക്കേറ്റത്തിലായിരുന്നു. വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയായതിനെതുടര്ന്ന് ലോക്കല്‍ സമ്മേളനം ഉപേക്ഷിച്ച് നേതൃത്വം ഇറങ്ങിപ്പോയി.
ആറുമാസങ്ങള്‍ക്കുമുമ്പ് എസ്എഫ്ഐയുടെ ഏര്യാസമ്മേളനവും പാതിക്ക് നിര്‍ത്തിവച്ചിരുന്നു.
അന്ന് രണ്ടു പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ ഒരു പ്രവര്ത്തകന് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എസ്എഫ്ഐ ഏര്യസമ്മേളനം നിര്‍ത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: