നെയ്യാറ്റിന്‍കര: മാധ്യമ പ്രവര്ത്തകരെന്നപേരില് വ്യാജന്മാര് സജീവമായി പണപ്പിരിവ് നടത്തുന്നു. മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ലേഖകരാണെന്ന് പറഞ്ഞാണ് പിരിവ് നടത്തുന്നത്. തങ്ങള്വേള്ഡ് അസോസിയേഷന്, പ്രസ്ക്ലബ്, ഇന്റര്‍നാഷണല്‍ ഫോറം ഓഫ് ജേര്‍ണലിസ്റ്റ്സ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് നടത്തുന്ന ജേര്‍ണലിസ്റ്റ് അസോസിയേഷന് പ്രവര്‍ത്തകരാണെന്നാണ് ഇവര്‍ വാദിക്കുന്നത്. കൊച്ചിയില്‍ സപ്തംബറില്‍ പ്രിന്റ് ചെയ്തതെന്ന രീതിയില്‍ ഇവര്‍ പ്രോഗ്രാം കാര്‍ഡും അടിച്ചിട്ടുണ്ട്. കൊച്ചി എംആര്‍എ ഹാള്‍, കാക്കനാട് എന്നിവിടങ്ങളില്‍ 1, 2, 3 തീയതികളില്‍ നടക്കുകയാണെന്നും സംഭാവന തരണമെന്നുമാണ് കാര്‍ഡില്‍ ആവശ്യം. എന്നാല്‍ ഏതുമാസമാണെന്ന് പറഞ്ഞിട്ടില്ല. അന്തര്‍ദേശീയതലത്തില്‍ അംഗീകാരമുള്ള ഒറ്റ സംഘടനയെ ഉള്ളൂ എന്നും അത് തങ്ങളുടെ അസോസിയേഷനാണെന്നും പറഞ്ഞാണ് പിരിവു നടത്തുന്നത്. നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഭീഷണി മുഴക്കി പിരിവ് നടത്തി.
രണ്ടുപേരാണ് പിരിവിനായി നടക്കുന്നത്. ഇവരില്‍ സംശയം തോന്നിയ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് തുടര്ന്നനേ്വഷണം നടത്തിയപ്പോഴാണ് വ്യാജന്മാരാണെന്ന് വ്യക്തമായത്. മുമ്പ് സമാനരീതിയില്‍ ഒരാളെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: