തിരുവനന്തപുരം: വിളക്കിത്തല നായര്‍ സമാജം യുവജന ഫെഡറേഷന് ജില്ലാ വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്തു നടന്നു. തിരുവല്ലം ജില്ലാ പ്രസിഡന്റ് വിളപ്പില്‍ശാല ജയന് ഉദ്ഘാടനം ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നോക്ക സമുദായങ്ങളെ അവഗണിക്കുന്ന മുന്നണി വിഭാഗത്തെ ശക്തമായി എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് യുവജന ഫെഡറേഷന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റായി ചുള്ളിമാനൂര്‍ വിജേഷ്, വൈ
സ് പ്രസിഡന്റ് വിളപ്പില്‍ശാല അനില്‍കുമാര്‍, സെക്രട്ടറി എണിക്കര രാജേഷ്കുമാര്‍, ജോ. സെക്രട്ടറി കരകളും രതീഷ്, ട്രഷറര്‍ പൗഡിക്കോണം മനു എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. സമാജം സംസ്ഥാന ഭാരവാഹി നെടുമങ്ങാട് ഭാസി, ജില്ലാ സെക്രട്ടറി മലയാണ് ശശികുമാര്‍, തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് സുജാതകുമാര്, താലൂക്ക് സെക്രട്ടറി അമ്പലത്തറ സോമന്, നെടുമങ്ങാട് താലൂക്ക് സെക്രട്ടറി ചെല്ലാംകോട് ശശി, ചൂഴാറ്റുകോട്ട സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ അംഗം തിരുവല്ലം ഭാസി നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: