ഴക്കൂട്ടം: ബഹിരാകാശഗവേഷണകേന്ദ്രമായ വിഎസ്എസ്സിയുടെ സുരക്ഷയ്ക്ക് വന്‍ഭീഷണി ഉയര്‍ത്തികൊണ്ട് വന്‍കിട ഫഌറ്റ് സമുച്ചയങ്ങളുയര്ന്നു. ഒരുകിലോമീറ്റര്‍ അകലെയുള്ള ഫഌറ്റിന്റെ ബല്ക്കണിയില് നിന്നു വീക്ഷിച്ചാല്‍ വിഎസ്എസ്സിയിലെ തന്ത്രപ്രധാനമായ സെക്ഷനുകള്‍ കാണാനാകും എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
ബഹിരാകാശകേന്ദ്രത്തിലെ കവാടത്തിന്റെ ചിത്രം പകര്ത്തുന്നതിനുപോലും വിലക്കുണ്ട്. രഹസ്യസ്വഭാവമുള്ള സെക്ഷനുകളുടെ ചിത്രങ്ങള്‍ പുറത്തുപോയാല്‍ സുരക്ഷയ്ക്ക് കോട്ടമുണ്ടാകുമെന്നും വിഎസ്എസ്സി വൃത്തങ്ങള്‍ പറയുന്നു. ആക്കുളം മുതല്‍ കഴക്കൂട്ടം വരെ ദേശീയപാതയ്ക്കു സമീപങ്ങളില്‍ വന്‍കിട ഫഌറ്റുകള്‍ നിലവിലുണ്ടെങ്കിലും ദൂരവ്യത്യാസം പരിഗണിക്കുമ്പോള്‍ കുളത്തൂര്‍ മേഖലയിലെ ഫഌറ്റുകള്‍ മാത്രമാണ് വിഎസ്എസ്സിയുടെ സുരക്ഷാസംവിധാനത്തിന് വെല്ലുവിളിയാകുന്നത്. വിഎസ്എസ്സി വര്‍ഷങ്ങള്‍ക്കുമുമ്പ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍പോലും സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. വിഎസ്എസ്സിയുടെ പരിസരമേഖലയിലെ രണ്ടുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഫഌറ്റുനിര്മാണത്തിനു അനുമതി നല്‍കരുതെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിനു പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെയുണ്ടാകേണ്ടതുണ്ട്. കേരളത്തിനു പുറത്തുനിന്ന് പ്രതേ്യകിച്ച് വിദേശരാജ്യങ്ങളില്‍ നിന്നുപോലും ഈ മേഖലയിലെ ഫഌറ്റുകളില്‍ താമസത്തിനെത്തുന്നുണ്ട്. ദൂരദര്‍ശിനിയുടെ സഹായത്താല്‍ വിഎസ്എസ്സിയുടെ ചിത്രങ്ങള്‍ പകര്‍ത്താനും വിവരശേഖരണത്തിനും അനായാസം സാധിക്കുമെന്നതാണ് സ്ഥിതി. ഇത് സുരക്ഷാപ്രശ്നമാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഫഌറ്റുകളുടെ വിവരങ്ങള്‍പോലും തുമ്പ പോലീസിന്റെ പക്കലില്ല. അന്യസംസ്ഥാനങ്ങളില്‍നിന്നു ഫഌറ്റുകള്‍ വാടകയ്ക്കെടുത്ത് താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് തയ്യാറായിട്ടില്ല. വിഎസ്എസ്സി ക്വാര്‍ട്ടേഴ്സിനു വിളിപ്പാടകലെ സ്റ്റേഷന്കടവിനടുത്തും കുളത്തൂരിലും ഫഌറ്റുനിര്മാണം നിലവില്‍ തകൃതിയാണ്. കുളത്തൂരിലെ എസ്എം ലൈബ്രറിക്കുസമീപത്തെ ഫഌറ്റുനിര്മാണത്തില് വന്‍ക്രമക്കേടു നടന്നെന്ന് ആക്ഷേപങ്ങളുയര്‍ന്നതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
2008ല്‍ സര്‍ക്കാര്‍ ഫഌറ്റ്നിര്മാണത്തിനു അനുമതി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഉദേ്യാഗസ്ഥരെ സ്വാധീനിച്ച് അനധികൃതമായി നിര്‍മാണം നടത്തിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം വിജിലന്‍സ് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കുളത്തൂര്‍ എസ്എന്‍ ലൈബ്രറിക്ക് പിന്‍ഭാഗത്തെ 30 സെന്റ് പുരയിടത്തില്‍ രണ്ടുസെന്റിനുള്ളിലായി മൂന്നുനില ഫഌറ്റാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്. പാര്ക്കിംഗിനുപുറമെ പരിമിതമായ സ്ഥലത്ത് എങ്ങനെ ഡ്രൈനേജ് സംവിധാനം പ്രവര്‍ത്തിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഭാഗത്ത് നിലവില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വിഎസ്എസ്സിയുടെ സുരക്ഷയും കുടിവെള്ളക്ഷാമവും പരിഗണിച്ച് ഫഌറ്റിനും നഗരഭസഭാ സോണല്ഓഫീസ് ഉദേ്യാഗസ്ഥര്‍ക്കും എതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ആറ്റിപ്ര സമത്വ ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ പ്രചാരണവും ശക്തമായിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ഫഌറ്റിന് സ്റ്റോപ്പ് മെമ്മോ നല്കാന് നഗരസഭ തയ്യാറാകണമെന്ന് സ്ഥലവാസികള്‍ ആവശ്യപ്പെട്ടു. കുടിവെള്ളപ്രശ്നം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: